വയോധികന്റെ നിവേദനം കൈപ്പറ്റാതിരുന്നത് കൈപ്പിഴ; സമ്മതിച്ച് സുരേഷ് ഗോപി
വയോധികന്റെ നിവേദനം കൈപ്പറ്റാതിരുന്നത് കൈപ്പിഴയാണെന്നും അത് ഉയര്‍ത്തിക്കാട്ടി കൂടുതല്‍ വിവാദമുണ്ടാക്കാനാണ് ചിലര്‍ ശ്രമിക്കുന്നതെന്നും സുരേഷ് ഗോപി പറഞ്ഞു
തൃശൂര്‍ പുള്ള് സ്വദേശി കൊച്ചുവേലായുധന്റെ വീടിനായുള്ള അപേക്ഷ വാങ്ങാതിരുന്നത് കൈപ്പിഴയെന്ന് സമ്മതിച്ച് സുരേഷ് ഗോപി എംപി. ഇന്ന് കൊടുങ്ങല്ലൂരില്‍ നടന്ന കലുങ്ക് ചര്‍ച്ചയിലാണ് സുരേഷ് ഗോപി ഇക്കാര്യം പറഞ്ഞത്.
വയോധികന്റെ നിവേദനം കൈപ്പറ്റാതിരുന്നത് കൈപ്പിഴയാണെന്നും അത് ഉയര്‍ത്തിക്കാട്ടി കൂടുതല്‍ വിവാദമുണ്ടാക്കാനാണ് ചിലര്‍ ശ്രമിക്കുന്നതെന്നും സുരേഷ് ഗോപി പറഞ്ഞു. കൂടുതല്‍ വേലായുധന്‍മാരെ തനിക്കു കാണിച്ചുതരാന്‍ സാധിക്കുമെന്നും വീടില്ലാത്തവരുടെ പട്ടിക ഉടന്‍ പുറത്തുവിടുമെന്നും കലുങ്ക് ചര്‍ച്ചയ്ക്കിടെ സുരേഷ് ഗോപി വ്യക്തമാക്കി.
' ചില കൈപ്പിഴകള്‍ ചൂണ്ടിക്കാട്ടി ഈ തീഗോളം കെടുത്താന്‍ ഒരുത്തനും വിചാരിക്കണ്ട. നടക്കില്ല. അതിനുള്ള ചങ്കുറപ്പ് ഭരത്ചന്ദ്രനുണ്ടെങ്കില്‍ അത് സുരേഷ് ഗോപിക്കും ഉണ്ട്. വേലായുധന്‍ ചേട്ടന് വീട് കിട്ടിയതില്‍ സന്തോഷം. നല്ലകാര്യം. ഇനിയും ഞാന്‍ വേലായുധന്‍ ചേട്ടന്‍മാരെ അങ്ങോട്ട് അയക്കും. പാര്‍ട്ടി തയാറെടുത്ത് ഇരുന്നോളൂ. ആര്‍ജവവും ചങ്കൂറ്റവും കാണിക്കണം. ഞാന്‍ ഒരു ലിസ്റ്റ് അങ്ങോട്ട് പുറത്തുവിടും. 14 ജില്ലയിലേക്കും ഞാന്‍ പോകും,' സുരേഷ് ഗോപി പറഞ്ഞു.