Publish Date: Thu, 16 Sep 2021 (13:37 IST)
Updated Date: Thu, 16 Sep 2021 (13:42 IST)
കുപ്രസിദ്ധ ഗുണ്ട മരട് അനീഷ് പിടിയില്‍. വാളയാറില്‍ നിന്നാണ് അനീഷിനെ പിടികൂടിയത്. കൂടാതെ ഇയാളുടെ രണ്ടു കൂട്ടാളികളും പൊലീസിന്റെ പിടിയിലായിട്ടുണ്ട്. കൊല്ലം സ്വദേശികളായ ഷിനു പീറ്റര്‍, ചിറ്റൂര്‍ സ്വദേശി വരുണ്‍ എന്നിവരാണ് പിടിയിലായത്. ലഹരി കടത്തുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് ഇവര്‍ പിടിയിലായത്. നിരവധി കേസുകളിലെ പ്രതിയാണ് മരട് അനീഷ്.