Select Your Language

Notifications

webdunia
webdunia
webdunia
webdunia

സുഷമ സ്വരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി മകൾ; ചിത്രം പങ്കുവച്ച് ഭർത്താവ്

ഓഗസ്റ്റ് ആറിന് അന്തരിച്ച സുഷമ സ്വരാജ് അവസാനം സംസാരിച്ചവരില്‍ ഒരാളാണ് അഭിഭാഷകനായ ഹരീഷ് സാല്‍വെ.

സുഷമ സ്വരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി മകൾ; ചിത്രം പങ്കുവച്ച് ഭർത്താവ്

തുമ്പി എബ്രഹാം

, ശനി, 28 സെപ്‌റ്റംബര്‍ 2019 (11:44 IST)
അന്തരിച്ച മുന്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന്‍റെ അവസാനത്തെ ആഗ്രഹം നിറവേറ്റി മകള്‍ ബാംസുരി. പ്രമുഖ അഭിഭാഷകന്‍ ഹരീഷ് സാല്‍വെയെ സന്ദര്‍ശിച്ച് ഒരു രൂപ നാണയം കൈമാറിയാണ് ബാംസുരി അമ്മയുടെ അന്ത്യാഭിലാഷം പൂർത്തീകരിച്ചത്. ഓഗസ്റ്റ് ആറിന് അന്തരിച്ച സുഷമ സ്വരാജ് അവസാനം സംസാരിച്ചവരില്‍ ഒരാളാണ് അഭിഭാഷകനായ ഹരീഷ് സാല്‍വെ.
 
ചാരവൃത്തി ആരോപിക്കപ്പെട്ട് പാകിസ്ഥാനില്‍ ജയിലില്‍ കഴിഞ്ഞ കുല്‍ഭൂഷന്‍ ജാദവിനു വേണ്ടി അന്താരാഷ്ട്ര കോടതിയില്‍ വാദിച്ചതിന് വക്കീല്‍ ഫീസ് നല്‍കുന്ന കാര്യം സംസാരിക്കാനായിരുന്നു സുഷമ സാല്‍വെയെ വിളിച്ചത്.കേസില്‍ വിജയിച്ച സാല്‍വെയ്ക്ക് ഒരു രൂപ പ്രതിഫലം നല്‍കുമെന്നായിരുന്നു സുഷമ പറഞ്ഞത്. ഫീസ് സ്വീകരിക്കാന്‍ തന്‍റെ വീട്ടിലേക്ക് വരാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു. സുഷമയുടെ ക്ഷണം സാല്‍വെ സന്തോഷപൂര്‍വം സ്വീകരിക്കുകയും ചെയ്തു. 
 
ഇപ്പോഴിതാ, മകള്‍ ബാംസുരി അമ്മയുടെ ആഗ്രഹം നിറവേറ്റിയിരിക്കുകയാണ്. ഹരീഷ് സാല്‍വെയെ സന്ദര്‍ശിച്ച് ബാംസുരി ഒരു രൂപ നാണയം കൈമാറിയ ഹൃദയസ്‍പര്‍ശിയായ രംഗം സുഷമയുടെ ഭര്‍ത്താവ് സ്വരാജ് കൗശലാണ് ട്വിറ്ററില്‍ പങ്കുവെച്ചത്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പെൺകെണിയിൽ ഉലഞ്ഞ് വമ്പന്മാർ; ഉന്നതബന്ധം കൊണ്ട് സംഘം സമ്പാദിച്ചത് കോടികൾ, ഒടുവിൽ അവർക്കിട്ട് തന്നെ പണിയും കൊടുത്തു