പ്രളയത്തിനിടയിലെ കല്യാണക്കാഴ്ച; നവവധുവിനേയും പൊക്കിയെടുത്ത് വീട്ടിലേക്കൊരു റൊമാന്റിക് എൻ‌ട്രി

തിങ്കള്‍, 20 ഓഗസ്റ്റ് 2018 (15:25 IST)
വിവാഹം കഴിഞ്ഞ തന്റെ വധുവിനെ പൊക്കിയെടുത്ത് വീട്ടിലേക്കു കയറുന്ന വരൻ. കേൾക്കുമ്പോൾ ഒരു പക്ഷേ തിരക്കഥയിലെ വരികളണെന്ന് തോന്നും എന്നാൽ സാമൂഹ്യ മാധ്യമങ്ങളിലൂടെ വൈറലായികൊണ്ടിരിക്കുന്ന ഒരു വീഡിയോയെ കുറിച്ചാണ് പറയുന്നത്.
 
പ്രളയത്തിനിടയിലെ കല്യാണമായതിനാൽ ആദ്യമായി ഒരുമിച്ചിറങ്ങേണ്ടി വന്നത് ഒഴുകിപ്പരന്ന പ്രളയ ജലത്തിലേക്ക്. തന്റെ ഭര്യയെ സുരക്ഷിതമായി ഗൃവ പ്രവേശ ചടങ്ങിനായി വീടിന്റെ പടിയിലെത്തിക്കാൻ മുട്ടൊപ്പം വെള്ളത്തിൽ ഭാര്യയേയും എടുത്തുകൊണ്ട് വരൻ നടന്നു. വീടുക്കാരും ബന്ധുക്കളും ആർപ്പുവിളിച്ചും കരഘോഷങ്ങളോടെയും വധുവിനെയും വരനെയും വീട്ടിലേക്ക് വരവേറ്റു.  
 
ദൃശ്യങ്ങളിൽ കാണുന്നത് ആരാണെന്നോ കേരളത്തിന്റെ ഏതു ഭാഗത്താണ് ഈ കല്യാണം നടന്നത് എന്നോ വ്യക്തമല്ല. പക്ഷേ അളുകൾ ഈ വീഡിയോ ഏറ്റെടുത്തുകഴിഞ്ഞു. കേരളത്തിലെ പ്രളയത്തിനിടയിൽ ഇതൊരു വ്യത്യസ്ഥ കാഴ്ചയായി. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍

അടുത്ത ലേഖനം ഇതാണോ സഹായം ?; പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ 11 അംഗ സംഘം കൂട്ടബലാത്സംഗത്തിനിരയാക്കി