ഇതാണോ സഹായം ?; പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ 11 അംഗ സംഘം കൂട്ടബലാത്സംഗത്തിനിരയാക്കി

ഇതാണോ സഹായം ?; പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ 11 അംഗ സംഘം കൂട്ടബലാത്സംഗത്തിനിരയാക്കി

തിങ്കള്‍, 20 ഓഗസ്റ്റ് 2018 (15:13 IST)
പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ കൂട്ടബലാത്സംഗത്തിനിരയാക്കിയതായി പരാതി. പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്‌റ്റര്‍ ചെയ്‌ത പൊലീസ് പതിനൊന്നു പേരെ അറസ്റ്റ് ചെയ്തു. ജാർഖണ്ഡിലെ ലൊഹർദാഗയിൽ കഴിഞ്ഞ പതിനാറിനാണ് സംഭവം.

സമീപവാസിയായ ഒരാള്‍ക്കൊപ്പം സഞ്ചരിക്കുമ്പോള്‍ ബൈക്ക് കേടായതിനെ തുടര്‍ന്ന് പെണ്‍കുട്ടികളില്‍ ഒരാള്‍  സഹായത്തിനായി ഒരു സുഹൃത്തിനെ വിളിച്ചു. ഇയാള്‍ക്കായി കാത്തിരിക്കവെ സംഭവ സ്ഥലത്തെത്തിയ പതിനൊന്നംഗ സംഘം പെണ്‍കുട്ടികള്‍ക്കൊപ്പമുണ്ടായിരുന്ന സുഹൃത്തിനെ ക്രൂരമായി മര്‍ദ്ദിച്ചു.

മര്‍ദ്ദനമേറ്റ സുഹൃത്ത് അവശനായതോടെ സംഘം പെണ്‍കുട്ടികളെ സമീപത്തെ ആളൊഴിഞ്ഞ പ്രദേശത്തെത്തിച്ച് ക്രൂരമായി മാനഭംഗത്തിനിരയാക്കി. പീഡനത്തിനു ശേഷം ഇവരുടെ മൊബൈല്‍ ഫോണുകളും ഇവര്‍  കൈവശപ്പെടുത്തി.

പെൺകുട്ടികൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് പതിനൊന്നംഗ സംഘത്തിലൊരാളുടെ വീട്ടില്‍ നിന്ന് മൊബൈല്‍ ഫോണുകള്‍ കണ്ടെത്തി. പിടിയിലായ പതിനൊന്ന് പേരും പതിനെട്ടിനും ഇരുപത്തിയെട്ടിനും ഇടയിൽ പ്രായമുള്ളവരാണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍

അടുത്ത ലേഖനം ‘കൂടപ്പിറപ്പുകളെ രക്ഷപെടുത്തിയതിന് പണം വേണ്ട സർ’- നന്മ നശിക്കാത്ത കേരളത്തിന്റെ നേർക്കാഴ്ചയായി ഖായിസിന്റെ വാക്കുകൾ