Select Your Language

Notifications

webdunia
webdunia
webdunia
Friday, 11 April 2025
webdunia

ഡിവോഴ്‌സ് ആയ സ്ത്രീകളെ തിരഞ്ഞുപിടിച്ച് വലയിലാക്കും; ഏഴ് വിവാഹങ്ങള്‍ കഴിച്ച വിവാഹത്തട്ടിപ്പ് വീരനായി തെരച്ചില്‍ !

Marriage fraud arrested ഡിവോഴ്‌സ് ആയ സ്ത്രീകളെ തിരഞ്ഞുപിടിച്ച് വലയിലാക്കും; ഏഴ് വിവാഹങ്ങള്‍ കഴിച്ച വിവാഹത്തട്ടിപ്പ് വീരനായി തെരച്ചില്‍ !
, ശനി, 16 ജൂലൈ 2022 (11:58 IST)
വിവാഹ മോചിതരായ സമ്പന്ന യുവതികളെ കണ്ടെത്തി വിവാഹം കഴിച്ച ശേഷം ഇവരുടെ സ്വത്തുക്കള്‍ തട്ടിയെടുത്ത ശേഷം കടന്നുകളയുന്ന വിരുതനെതിരെ കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചു. ഇത്തരത്തില്‍ ഏഴു വിവാഹങ്ങള്‍ കഴിച്ചു പണവുമായി മുങ്ങിയ ശിവശങ്കര്‍ എന്ന ആന്ധ്രാ സ്വദേശിക്കെതിരെയാണ് കേസുള്ളത്.
 
മാട്രിമോണിയല്‍ സൈറ്റുകള്‍ വഴി യുവതികളെ കണ്ടെത്തിയശേഷം താന്‍ എഞ്ചിനീയറിംഗ് ബിരുദധാരിയാണെന്നും ഐ.ടി.കമ്പനിയില്‍ രണ്ടു ലക്ഷം രൂപ ശമ്പളമുണ്ടെന്നും പറഞ്ഞു വിശ്വസിപ്പിച്ചാണ് വിവാഹം ചെയ്യുന്നത്. പൊതുവെ സമ്പന്നരായ സ്ത്രീകളെയാണ് ഇയാള്‍ ഇതിനായി കണ്ടെത്തുന്നത്. ഒരു പട്ടണത്തില്‍ തന്നെ ഒരേ സമയത്തു മൂന്നു ഭാര്യമാരുമായി താമസിച്ചിരുന്ന വിരുതനാണ് ഇയാള്‍ എന്നാണു പോലീസ് പറയുന്നത്.
 
ഒരു സ്ത്രീയെ വിവാഹം ചെയ്ത ശേഷം ഇയാള്‍ അമേരിക്കയില്‍ പോകണമെന്ന് പറഞ്ഞു വിശ്വസിപ്പിക്കുകയും പിന്നീട് ഇവരെ കൂടെ കൊണ്ടുപോകാന്‍ കഴിയില്ലെന്നും പറഞ്ഞപ്പോള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ തനിക്ക് ഇവരെ അറിയില്ലെന്നായിരുന്നു ശിവശങ്കറിന്റെ മറുപടി. മാത്രമല്ല തനിക്ക് ഭാര്യയുണ്ടെന്നും പറഞ്ഞു. എന്നാല്‍ അവരുമായി മറ്റേ സ്ത്രീ സംസാരിച്ചപ്പോഴാണ് ഇവ്വര്‍ക്കും പറ്റിയ ചതി മനസ്സിലായതും പോലീസില്‍ കൂട്ട പരാതി നലകിയതും. തട്ടിപ്പിന് ഇരയായവര്‍ എല്ലാം തന്നെ ഹൈദരാബാദ് സ്വദേശികള്‍ ആണെന്നാണ് സൂചന. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മങ്കിപോക്‌സ് സാഹചര്യം വിലയിരുത്താന്‍ കേന്ദ്ര സംഘം കേരളത്തിലെത്തി