മൂന്ന് തവണയും പരാജയപ്പെട്ട ഒളിച്ചോട്ടം, യുവതിയുടെയും കാമുകന്റെയും പിന്നാലെ കൂടി ഭർത്താവ്; സംഭവം ഇങ്ങനെ

തിങ്കള്‍, 8 ജൂലൈ 2019 (10:36 IST)
ഭർത്താവിനേയും രണ്ട് പെൺകുട്ടികളേയും ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഭർത്താവിന്റെ പരാതിയെ തുടർന്നാണ് അറസ്റ്റ്. നെടുമ്പനയിലാണ് സംഭവം. നെടുമ്ബന സ്വദേശി അന്‍ഷ(29) കാമുകന്‍ മലയിന്‍കീഴ് സ്വദേശി സനല്‍(39) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
 
അന്‍ഷയ്ക്ക് മൂന്നും ആറും വയസ്സുള്ള രണ്ട് പെണ്‍കുട്ടികളുണ്ട്. ഇവരെ ഉപേക്ഷിച്ചാണ് സനലിനൊപ്പം യുവതി ഒളിച്ചോടിയത്. മൂന്നാം തവണയാണ് അന്‍ഷ വീട് വിട്ട് പോകുന്നത്. ഇത് മൂന്നാം തവണയാണ് യുവതി കാമുകനൊപ്പം ഒളിച്ചോടാൻ ശ്രമിക്കുന്നതും പിടിയിലാകുന്നതും. 
 
കഴിഞ്ഞവര്‍ഷം ഒരു കുട്ടിയുമായി വീടുവിട്ട് പോയ ഇവരെ ചാത്തന്നൂര്‍ പൊലീസ് പിടികൂടി പരവൂര്‍ കോടതിയില്‍ ഹാജരാക്കുകയും കോടതി ഇവരെ കുടുംബത്തോടൊപ്പം വിട്ടയയ്ക്കുകയുമായിരുന്നു. പിന്നീട് രണ്ടാമത്തെ കുട്ടിയുമായി കാമുകനൊടൊപ്പം കടന്ന ഇവരെ കണ്ണനല്ലൂര്‍ പൊലീസ് പിടികൂടി കൊട്ടാരക്കര കോടതിയില്‍ ഹാജരാക്കിയ ശേഷം വിട്ടയച്ചിരുന്നു.
 
ഇതിനു പിന്നാലെയാണ് കഴിഞ്ഞ ദിവസം മക്കളെ കൂട്ടാതെ ഇരുവരും മുങ്ങിയത്. എന്നാൽ, അതും പാളിപ്പോവുകയായിരുന്നു. ഭർത്താവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് ഇവരെ പിടികൂടിയത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍

അടുത്ത ലേഖനം ഭാര്യയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കി; പരാതി കൊടുക്കാനെത്തിയ ഭര്‍ത്താവിനെ ക്രൂരമായി മർദ്ദിച്ച് പൊലീസ്