മാസപ്പടിയില്‍ വിജിലന്‍സ് അന്വേഷണമില്ല. പുനപരിശോധന ഹര്‍ജി ഹൈക്കോടതി തള്ളി. മാത്യുകുഴല്‍ നാടന്‍, ഗിരീഷ് ബാബു എന്നിവര്‍ നല്‍കിയ ഹര്‍ജികളാണ് തള്ളിയത്. നേരത്തേ മൂവാറ്റുപുഴ വിജിലന്‍സ് കോടതിയും ഹൈക്കോടതി സിംഗിള്‍ ബെഞ്ചും ഈ ആവശ്യം തള്ളിയിരുന്നു. സിഎംആര്‍എല്‍ മാസപ്പടി കേസില്‍ 185 കോടി രൂപയുടെ അഴിമതി എന്നാണ് കേന്ദ്രസര്‍ക്കാര്‍ ജനുവരിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്.
മുഖ്യമന്ത്രിയുടെ മകളെന്ന സ്ഥാനം ഉപയോഗിച്ച് വീണ വിജയന്റെ കമ്പനി സിഎംആര്‍എല്ലില്‍ നിന്ന് മാസപ്പടി വാങ്ങിയെന്ന് ഹര്‍ജിക്കാര്‍ ആരോപിച്ചു. അതേസമയം ഹര്‍ജി രാഷ്ട്രീയ പ്രേരിതമെന്ന വിജിലന്‍സ് കോടതി പരാമര്‍ശം അനാവശ്യമെന്ന് ഹൈക്കോടതി പറഞ്ഞു.