Select Your Language

Notifications

webdunia
webdunia
webdunia
webdunia

സംസ്ഥാനത്ത് ഇന്ന് സര്‍ക്കാര്‍ ജീവനക്കാരുടെ കൂട്ട വിരമിക്കല്‍; വിരമിക്കുന്നത് 11000ത്തോളം ജീവനക്കാര്‍

ജനന സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കുന്നതിന് മുന്‍പ് സ്‌കൂളില്‍ ചേര്‍ക്കുമ്പോള്‍ മെയ് 31 ജനന തിയതിയായി ചേര്‍ക്കാറുണ്ടായിരുന്നു.

Mass Retirement of government employees

സിആര്‍ രവിചന്ദ്രന്‍

, ശനി, 31 മെയ് 2025 (12:31 IST)
സംസ്ഥാനത്ത് ഇന്ന് സര്‍ക്കാര്‍ ജീവനക്കാരുടെ കൂട്ട വിരമിക്കല്‍. വിരമിക്കുന്നത് 11000 ത്തോളം ജീവനക്കാരാണ്. കെഎസ്ഇബിയില്‍ നിന്ന് 1022 പേരും സെക്രട്ടറിയേറ്റില്‍ നിന്ന് മാത്രം 221 പേരുമാണ് വിരമിക്കുന്നത്. ജനന സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കുന്നതിന് മുന്‍പ് സ്‌കൂളില്‍ ചേര്‍ക്കുമ്പോള്‍ മെയ് 31 ജനന തിയതിയായി ചേര്‍ക്കാറുണ്ടായിരുന്നു. 
 
ഇതുമൂലം ഔദ്യോഗിക രേഖകളിലും ജനനതീയതി ഇതായി മാറി. ഇതോടെയാണ് മെയ് 31 കൂട്ടവിരമിക്കല്‍ തീയതിയായി മാറിയത്. കഴിഞ്ഞവര്‍ഷം മെയ് 31ന് സംസ്ഥാനത്ത് 16000തോളം ജീവനക്കാരാണ് വിരമിച്ചത്. വിരമിക്കുന്നവര്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കാന്‍ ഈ വര്‍ഷം 6000 കോടിയോളം രൂപ സര്‍ക്കാര്‍ കണ്ടെത്തേണ്ടി വരും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കൈയില്‍ പണമില്ല; നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് പിവി അന്‍വര്‍