Select Your Language

Notifications

webdunia
webdunia
webdunia
webdunia

തൃശൂരിലെ മറ്റത്തൂരില്‍ നാത്തൂന്മാര്‍ തമ്മില്‍ മത്സരം

തൃശൂരിലെ മറ്റത്തൂരില്‍ നാത്തൂന്മാര്‍ തമ്മില്‍ മത്സരം

എ കെ ജെ അയ്യര്‍

, തിങ്കള്‍, 23 നവം‌ബര്‍ 2020 (17:49 IST)
തൃശൂര്‍: മറ്റത്തൂര്‍ ഗ്രാമപഞ്ചായത്തില്‍ ഇത്തവണ പോര്  നാത്തൂന്മാര്‍ തമ്മിലാണ്. മറ്റത്തൂര്‍ പഞ്ചായത്തിലെ നാലാം വാര്‍ഡായ ഇഞ്ചക്കുണ്ടിലാണ് നാത്തൂന്മാര്‍ മത്സരിക്കുന്നത്. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി മജ്ജു ജയന്‍ മത്സരിക്കുമ്പോള്‍ യു.ഡി.എഫിനു വേണ്ടി ശാരിക സുരേഷ് സ്ഥാനാര്‍ത്ഥിയായി. ഇതിനൊപ്പം എന്‍.ഡി.എ  ക്ക് വേണ്ടി ഗീതാ ജയനും മത്സരിക്കുന്നു. തീര്‍ത്തും ത്രികോണ മത്സരമാണ് ഇവിടെ നടക്കുന്നത്.
 
എല്‍.ഡി.എഫിലെ മഞ്ജു ജയന്റെ ഭര്‍തൃ സഹോദരിയാണ് എന്‍ .ഡി.എ യിലെ ഗീതാ ജയന്‍. രണ്ട് തവണ പഞ്ചായത് ഭരണ സമിതിയിലെ അംഗമായിരുന്നു മഞ്ജു. അതെ സമയം കഴിഞ്ഞ തവണ രണ്ടാം സ്ഥാനത്തെത്തിയ ബി.ജെ.പി ക്ക് ഇത്തവണ സീറ്റു പിടിച്ചെടുക്കണം എന്ന വാശിയിലാണ്. എന്നാല്‍ നാത്തൂന്മാരെ തറപറ്റിക്കും എന്ന നിലയില്‍ വെല്ലുവിളി ഉയര്‍ത്തിയാണ് യു.ഡി.എഫിന്റെ ശാരിക സുമേഷ്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തളിപ്പറമ്പില്‍ സിപിഎം സ്ഥാനാര്‍ത്ഥിക്ക് എതിരില്ല