Ration : മെയ് മാസത്തെ റേഷൻ വിതരണം ജൂൺ 4 വരെ നീട്ടി

അഭിറാം മനോഹർ
ഞായര്‍, 1 ജൂണ്‍ 2025 (12:35 IST)
സംസ്ഥാനത്തെ തുടരുന്ന ശക്തമായ മഴയുടെ പശ്ചാത്തലത്തില്‍ മെയ് മാസത്തിലെ റേഷന്‍ വിതരണം ജൂണ്‍ 4 വരെ നീട്ടിയതായി  ഭക്ഷ്യവകുപ്പ് മന്ത്രിയുടെ ഓഫീസ് . കാലവര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ സംസ്ഥാനത്തുടനീളം വിതരണപ്രവര്‍ത്തനം നേരിടേണ്ടി വരുന്നതിനാലാണ് ഈ തീരുമാനം.അതേസമയം ഭക്ഷ്യധാന്യങ്ങളുടെ വിതരണം തടസപ്പെടുന്നുവെന്ന തരത്തിലുള്ള മാധ്യമവാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നും ഭക്ഷ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
 
 
 ട്രാന്‍സ്‌പോര്‍ട്ട് കരാറുകാരുടെ ബില്‍ കുടിശ്ശികകള്‍ സര്‍ക്കാര്‍ പൂര്‍ണ്ണമായി തീര്‍ത്തു കഴിഞ്ഞു, റേഷന്‍ വിതരണവും വിട്ടെടുപ്പും സാധാരണ നിലയില്‍ തന്നെ തുടരുകയാണ്.. ജൂണ്‍ മാസത്തെ റേഷന്‍ വിതരണത്തിനാവശ്യമായ 90 ശതമാനം ഭക്ഷ്യധാന്യങ്ങളും വിട്ടെടുത്ത് റേഷന്‍കടകളില്‍ ഇതിനോടകം എത്തിച്ചുകഴിഞ്ഞു. മഴക്കെടുതിയും പ്രതികൂല കാലാവസ്ഥയും സൃഷ്ടിക്കുന്ന സാഹചര്യങ്ങള്‍ നേരിടാന്‍ വകുപ്പ് പൂര്‍ണ്ണസജ്ജമാണ്. നീണ്ടുനില്‍ക്കുന്ന മഴമൂലം വെള്ളം കയറാനുള്ള സാധ്യത മുന്‍കൂട്ടി കണ്ട് ഭക്ഷ്യധാന്യങ്ങള്‍ സുരക്ഷിതമായി സൂക്ഷിക്കുന്നതിന് ആവശ്യമായ സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ആവശ്യമായ നിര്‍ദ്ദേശം ഉദ്യോഗസ്ഥര്‍ക്ക് ഇതിനോടകം നല്‍കി. മേയ് 31 ഉച്ച വരെ മുന്‍ഗണനാ വിഭാഗത്തിലെ എ.എ.വൈ റേഷന്‍ കാര്‍ഡുടമകള്‍ 92.12 ശതമാനവും പി.എച്ച്.എച്ച് റേഷന്‍ കാര്‍ഡുടമകള്‍ 87 ശതമാനവും ഉള്‍പ്പെടെ ആകെ 74 ശതമാനം ഗുണഭോക്താക്കള്‍ റേഷന്‍ വിഹിതം കൈപ്പറ്റിയിട്ടുണ്ട്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

തദ്ദേശ തിരഞ്ഞെടുപ്പ് : എ ഐ പ്രചാരണങ്ങള്‍ക്ക് കര്‍ശന നിരീക്ഷണം

ചെങ്കോട്ട സ്‌ഫോടനത്തില്‍ അറസ്റ്റിലായ വനിതാ ഡോക്ടര്‍ക്ക് ലക്ഷ്‌കര്‍ ഇ തൊയ്ബയുമായി ബന്ധമെന്ന് സൂചന

ഉംറ തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് അപകടത്തില്‍പെട്ട് നാല്‍പതോളം ഇന്ത്യക്കാര്‍ക്കു ദാരുണാന്ത്യം

ബിഎല്‍ഒവിന്റെ ആത്മഹത്യ; ഇന്ന് ബിഎല്‍ഒമാര്‍ ജോലി ബഹിഷ്‌കരിക്കും

സംസ്ഥാനത്ത് ഇന്ന് മഴ കനക്കും; ആറുജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

അടുത്ത ലേഖനം
Show comments