Select Your Language

Notifications

webdunia
webdunia
webdunia
webdunia

നാലു മെഡിക്കല്‍ കോളേജുകളിലെ പ്രവേശനത്തിനുള്ള സ്റ്റേ തുടരും: സുപ്രീം കോടതി

നാലു മെഡിക്കല്‍ കോളേജുകളിലെ പ്രവേശനത്തിനുള്ള സ്റ്റേ തുടരും: സുപ്രീം കോടതി

നാലു മെഡിക്കല്‍ കോളേജുകളിലെ പ്രവേശനത്തിനുള്ള സ്റ്റേ തുടരും: സുപ്രീം കോടതി
ന്യൂഡൽഹി , വെള്ളി, 7 സെപ്‌റ്റംബര്‍ 2018 (14:03 IST)
സംസ്ഥാനത്തെ നാലു സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ പ്രവേശനത്തിനുള്ള സ്റ്റേ തുടരുമെന്ന് സുപ്രീം കോടതി. തൊടുപുഴ അല്‍ അസ്ഹർ‍, ഡി എം വയനാട്, ഒറ്റപ്പാലം പി കെ ദാസ്, വര്‍ക്കല എസ് ആര്‍ എന്നീ കോളേജുകള്‍ക്ക് ഹൈക്കോടതി നല്‍കിയ പ്രവേശന അനുമതിയാണ് സുപ്രീം കോടതി സ്‌റ്റേ ചെയ്തിരുന്നത്. 
 
ഈ കോളേജുകളിലെ പ്രവേശനത്തിന് എതിരെ മെഡിക്കല്‍ കൗണ്‍സില്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവേയാണ് സുപ്രീം കോടതി ഇക്കാര്യം വ്യക്തമാക്കിയത്. ഈ കോളേജുകളിലെ 550 സീറ്റുകളിലെ പ്രവേശനമാണ് സുപ്രീം കോടതി സ്‌റ്റേ ചെയ്തിരുന്നത്. ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ചാണ് കേസില്‍ വാദം കേട്ടത്. 
 
കോളജുകൾ ബുധനാഴ്ചയ്ക്കുള്ളിൽ മറുപടിയും രേഖകളും സമര്‍പ്പിക്കണമെന്നും സുപ്രീം കോടതി നിർദേശിച്ചു. ബുധനാഴ്‌ച കേസ് വീണ്ടും പരിഗണിക്കും. മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനാലാണ് ഈവര്‍ഷത്തെ എംബിബിഎസ് പ്രവേശനത്തിന് അനുമതി നിഷേധിച്ചതെന്നാണ് മെഡിക്കൽ കൗൺസിലിന്റെ വാദം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇടുക്കി ഡാമിന്റെ ഷട്ടറുകളെല്ലാം അടച്ചു; ജലനിരപ്പ് 2391 അടി