ഇടുക്കി ഡാമിന്റെ ഷട്ടറുകളെല്ലാം അടച്ചു; ജലനിരപ്പ് 2391 അടി
ഇടുക്കി ഡാമിന്റെ ഷട്ടറുകളെല്ലാം അടച്ചു; ജലനിരപ്പ് 2391 അടി
Publish Date: Fri, 07 Sep 2018 (13:12 IST)
Updated Date: Fri, 07 Sep 2018 (13:13 IST)
ഇടുക്കി ചെറുതോണി ഡാമിന്റെ ഷട്ടറുകളെല്ലാം അടച്ചു. 2,391 അടിയാണ് ഡാമിലെ നിലവിലെ ജലനിരപ്പ്. വൃഷ്ടി പ്രദേശത്തടക്കം മഴ കനത്തതോടെ ഓഗസ്റ്റ് ഒൻപതിനാണ് അണക്കെട്ടിന്റെ ഷട്ടറുകൾ തുറന്നത്. ഇരുപത്തിയാറ് വർഷങ്ങൾക്ക് ശേഷമാണ് ഇടുക്കി ഡാം തുറന്നത്.
നീരൊഴുക്ക് കുറഞ്ഞെങ്കിലും ജലനിരപ്പ് കുറയ്ക്കുന്നതിനായി ഇത്രദിവസം ഷട്ടറുകൾ തുറന്നുവയ്ക്കുകയായിരുന്നു. തുലാവർഷം വരെ ഷട്ടറുകൾ തുറക്കേണ്ടി വരുമെന്നായിരുന്നു നേരത്തെയുള്ള കണക്കുകൂട്ടൽ. 2,403 അടിയാണ് ഡാമിന്റെ പരമാവധി സംഭരണ ശേഷി.