Webdunia - Bharat's app for daily news and videos

Install App

ലക്ഷങ്ങൾ വിലയുള്ള മാരക ലഹരി മരുന്ന് വേട്ട: രണ്ട് പേർ അറസ്റ്റിൽ

എ കെ ജെ അയ്യര്‍
ശനി, 14 മെയ് 2022 (18:50 IST)
തൃശൂർ:  ലക്ഷങ്ങൾ വിലയുള്ള മാരക ലഹരി മരുനായ എം.ഡി.എം.എ പിടിച്ചതുമായി രണ്ട് പേർ അറസ്റ്റിൽ. രണ്ടിടത്തു നിന്നായാണ് രണ്ട് പേരെയും പിടികൂടിയത്. ഇതിൽ ആദ്യത്തേത് ബംഗളൂരുവിൽ ഡ്രൈക്ളീനിംഗ് സ്ഥാപനം നടത്തുന്ന ചാവക്കാട് മണത്തല ഹാദിറാകത്ത ബാർഹാനുദ്ദീൻ എന്ന 26 കാരനെ 200 ഗ്രാം എം.ഡി.എം.എ യുമായാണ് പിടികൂടിയത്.

ബാർഹാനുദ്ദീൻ കഴിഞ്ഞ ആറ് മാസമായി ബംഗളൂരുവിൽ നിന്ന് തൃശൂർ, എറണാകുളം ജില്ലകളിലേക്ക് എം.ഡി.എം.എ കടത്തുന്നതായി സൂചനയുണ്ടായിരുന്നു. പ്രത്യേക അന്വേഷണ സംഘം ഇയാളെ സംസ്ഥാനാന്തര ബസിൽ നിന്നാണ് പിടികൂടിയത്.

ഇതിനൊപ്പം കടങ്ങോട് നീൺടൂരിൽ വാടകയ്ക്ക് താമസിക്കുന്ന ഏലൂർ വാങ്കക്കാരൻ രാജേഷ് എന്ന 32 കാരനിൽ നിന്ന് വടക്കാഞ്ചേരിയിൽ വച്ച് പത്ത് ഗ്രാം എം.ഡി.എം.എ യും പിടികൂടി. രണ്ടിനുമായി വിപണിയിൽ 20 ലക്ഷത്തോളം രൂപ വിലവരും. കുട്ടികൾക്ക് വേണ്ടി എം.ഡി.എം.എ വിൽപ്പന നടത്തുന്നത് സംബന്ധിച്ച അന്വേഷണമാണ് രാജേഷ് പിടിയിലാകാൻ കാരണം. ടിപ്പർ ലോറി ഡ്രൈവർ ആയിരുന്ന ഇയാൾ ഒരു ഗ്രാം എം.ഡി.എം.എ ക്ക് പതിനായിരം രൂപ നിരക്കിലായിരുന്നു വിൽപ്പന നടത്തിയത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന് ഇലോൺ മസ്ക്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

രാജ്യത്തെ സജീവ കൊവിഡ് കേസുകള്‍ 5364 ആയി; നാലുമരണം

അന്‍വര്‍ പ്രശ്‌നം നീട്ടികൊണ്ടുപോയി വഷളാക്കി, സതീശന്റേത് ഏകാധിപത്യ പ്രവണത, കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി ലീഗ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ജമാഅത്തെ ഇസ്ലാമിക്ക് മതരാഷ്ട്രവാദം ഇല്ല, അവര്‍ വര്‍ഗീയശക്തികളല്ല; നിലമ്പൂരില്‍ വഴങ്ങി വി.ഡി.സതീശന്‍

കപ്പലില്‍ തീ പിടിച്ചിട്ട് 20 മണിക്കൂര്‍ കഴിഞ്ഞിട്ടും നിയന്ത്രിക്കാന്‍ കഴിയുന്നില്ല; ഉള്ളത് 2000ടണ്‍ എണ്ണ

ഒഴുക്ക് തെക്ക്- കിഴക്ക് ദിശയിൽ: കണ്ടെയ്നറുകൾ തൃശൂർ- എറണാകുളം തീരത്തേക്ക് ഒഴുകിയെത്താൻ സാധ്യത

ജോലിയിൽ കയറി ദിവസങ്ങൾ മാത്രം, പാലക്കാട് പോലീസ് ഉദ്യോഗസ്ഥൻ ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കി

ഹൈസ്കൂൾ ക്ലാസുകളിലെ അര മണിക്കൂർ സമയവർധന അടുത്തയാഴ്ച പ്രാബല്യത്തിൽ

അടുത്ത ലേഖനം
Show comments