പാല്‍പ്പൊടി പാക്കറ്റുകളില്‍ എംഡിഎംഎ, കൊണ്ടുവന്നത് സിനിമാ നടിമാര്‍ക്കു വേണ്ടിയെന്ന് വെളിപ്പെടുത്തല്‍; യുവാവ് അറസ്റ്റില്‍

പ്രതി മുഹമ്മദ് ഷബീബ് ഒമാനില്‍ ജോലി ചെയ്യുകയായിരുന്നു. രണ്ട് മാസം മുന്‍പാണ് ഇയാള്‍ നാട്ടിലെത്തിയത്

രേണുക വേണു
ചൊവ്വ, 24 ഡിസം‌ബര്‍ 2024 (17:02 IST)
MDMA

കോഴിക്കോട് ബൈപാസിനോടു ചേര്‍ന്നുള്ള ആഡംബര റിസോര്‍ട്ടിന്റെ പാര്‍ക്കിങ് ഏരിയയില്‍ നിന്ന് 510 ഗ്രാം എംഡിഎംഎ പിടികൂടി. കാളികാവ് സ്വദേശി മുഹമ്മദ് ഷബീബിനെയാണ് വാഴക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. പൊലീസിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഇന്നലെ വൈകിട്ട് ജില്ലയിലെ പഞ്ചനക്ഷത്ര ഹോട്ടലിന്റെ പാര്‍ക്കിങ് ഏരിയയില്‍ നിന്ന് അരക്കിലോയില്‍ അധികം സിന്തറ്റിക്ക് ലഹരിമരുന്ന് പിടികൂടിയത്.
 
പ്രതി മുഹമ്മദ് ഷബീബ് ഒമാനില്‍ ജോലി ചെയ്യുകയായിരുന്നു. രണ്ട് മാസം മുന്‍പാണ് ഇയാള്‍ നാട്ടിലെത്തിയത്. ചെമ്മാട് സ്വദേശി അബു താഹിര്‍ ആണ് ഷബീബിന്റെ നിര്‍ദേശപ്രകാരം എംഡിഎംഎ വിദേശത്തുനിന്ന് എത്തിച്ചത്. ഒമാനില്‍നിന്നു പാല്‍പ്പൊടി പാക്കറ്റുകളിലാക്കി ലക്ഷങ്ങള്‍ വിലമതിക്കുന്ന ലഹരിമരുന്നാണ് കരിപ്പൂര്‍ വിമാനത്താവളം വഴി കടത്തുകയായിരുന്നു. തുടര്‍ന്ന് ഷബീബിന് കൈമാറി. ലഹരിമരുന്ന് സിനിമാ നടിമാര്‍ക്കു വേണ്ടിയാണ് കൊണ്ടുവന്നതെന്നാണ് പ്രതിയുടെ മൊഴി. 
 
ഹോട്ടലിന്റെ പാര്‍ക്കിങ് ഗ്രൗണ്ടില്‍ എംഡിഎംഎ കൈപ്പറ്റാന്‍ രണ്ട് സിനിമാ നടിമാര്‍ എറണാകുളത്തു നിന്ന് എത്തുമെന്നും അത് അവര്‍ക്ക് കൈമാറുകയായിരുന്നു ലക്ഷ്യമെന്നും പ്രതി പൊലീസിനോടു പറഞ്ഞു. ആര്‍ക്കു വേണ്ടിയാണ് ലഹരിമരുന്ന് കൊണ്ടുവന്നതെന്ന് പൊലീസ് വിശദമായി അന്വേഷിക്കും. നടിമാര്‍ ആരൊക്കെയാണെന്ന് ഷബീബിനു അറിവുണ്ടായിരുന്നില്ലെന്നാണ് പൊലീസും കരുതുന്നത്. കൊണ്ടോട്ടി ഡിവൈഎസ്പിയും സ്പെഷല്‍ ബ്രാഞ്ച് ഡിവൈഎസ്പിയും പ്രതിയെ ചോദ്യം ചെയ്തു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Gold Price: ഇന്നും 3000ത്തിലധികം രൂപയുടെ വർധനവ്, പൊന്ന് തൊട്ടാൽ പൊള്ളും

അമേരിക്കൻ വ്യാപാര ഭീഷണികളെ മറികടക്കാൻ ഇന്ത്യ, ചരിത്രപരമായ ഇന്ത്യ-യൂറോപ്യൻ യൂണിയൻ വ്യാപാര കരാർ അന്തിമഘട്ടത്തിൽ

Kerala Assembly Elections : കേരളത്തിൽ ഭരണവിരുദ്ധ വികാരം ശക്തം, വിഡി സതീശൻ മുഖ്യമന്ത്രിയാകാൻ സാധ്യത: എൻഡിടിവി സർവ്വെ

Sunita Williams : 27 വർഷത്തെ ദീർഘസേവനം, ബഹിരാകാശ യാത്രികയായ സുനിത വില്യംസ് നാസയിൽ നിന്ന് വിരമിച്ചു

Rahul Mamkoottathil : മൂന്നാമത്തെ പരാതിയിൽ പോലീസ് നീക്കം അതീവരഹസ്യമായി, പരാതിക്കാരി വിദേശത്തെന്ന് സൂചന

എല്ലാം കാണുക

ഏറ്റവും പുതിയത്

കൊല്ലത്ത് 16 വയസ്സുള്ള പെണ്‍കുട്ടിയെ നിരന്തരം പീഡിപ്പിച്ച ക്ഷേത്ര പൂജാരി അറസ്റ്റില്‍

പാലക്കാട് യുഡിഎഫിൽ വൻ അഴിച്ചുപണി; പട്ടാമ്പി ലീഗിന്, കോങ്ങാട് കോൺഗ്രസിന്

ഇന്ത്യക്കാര്‍ക്ക് തിരിച്ചടി; മുന്‍കൂര്‍ വിസയില്ലാതെ ഈ രണ്ട് രാജ്യങ്ങള്‍ ഇനി പ്രവേശനം അനുവദിക്കില്ല

ഗോൾഡൻ ഡോം വേണ്ടെന്ന് പറഞ്ഞു, ചൈനയ്ക്കൊപ്പം കൂടി, ഒരു കൊല്ലത്തിനുള്ളിൽ കാനഡയെ ചൈന വിഴുങ്ങുമെന്ന് ട്രംപ്

മകരവിളക്ക് തീയതിയില്‍ സന്നിധാനത്ത് സിനിമ ചിത്രീകരണം; അന്വേഷണത്തിന് ഉത്തരവിട്ട് ബോര്‍ഡ് പ്രസിഡന്റ് കെ ജയകുമാര്‍

അടുത്ത ലേഖനം
Show comments