വാങ്ങിയത് കോഴയല്ല, കണ്‍സള്‍ട്ടന്‍സി ഫീ; 25 ലക്ഷം വാങ്ങിയെന്ന് സമ്മതിച്ച് ആര്‍ എസ് വിനോദ്
വാങ്ങിയത് കോഴയല്ല, കണ്‍സള്‍ട്ടന്‍സി ഫീ; 25 ലക്ഷം വാങ്ങിയെന്ന് സമ്മതിച്ച് ആര്‍ എസ് വിനോദ്
മെഡിക്കല്‍ കോളേജ് അനുവദിക്കാമെന്ന് പറഞ്ഞ് ഉടമയില്‍ നിന്നും പണം വാങ്ങിയെന്ന് ബിജെപി മുൻ സഹകരണ സെൽകണ്‍വീനർ ആര്‍എസ് വിനോദ് സമ്മതിച്ചു. കേസ് അന്വേഷിക്കുന്ന വിജിലൻസിന് നൽകിയ മൊഴിയിലാണ് വെളിപ്പെടുത്തൽ.
25 ലക്ഷം രൂപയാണ് വാങ്ങിയത്. കോഴയല്ല വാങ്ങിയത് കണ്‍സള്‍ട്ടന്‍സി ഫീസായിരുന്നു ഈ പണം. ഈ തുക ഡല്‍ഹിയിലെ സതീഷ് നായര്‍ക്ക് കൈമാറി. ഇടപാടില്‍ തനിക്ക് വ്യക്തിപരമായി ലാഭമുണ്ടായിട്ടില്ല. ബിജെപി നേതാക്കള്‍ക്ക് ഇതില്‍ പങ്കില്ലെന്നും വിനോദിന്റെ മൊഴിയിൽ വ്യക്തമാക്കുന്നു.
രാജേഷ് എന്നയാള്‍ മുഖേനെയാണ് സതീഷ് നായരെ കുറിച്ച് അറിഞ്ഞത്. തന്റെ ബാങ്കില്‍ അക്കൗണ്ടുളളയാളാണ് രാജേഷ്.
അഞ്ച് ലക്ഷം രൂപ വീതം അഞ്ച് തവണയായാണ് മെഡിക്കൽ കോളേജ് ഉടമയിൽ നിന്ന് വാങ്ങിയത്. മെഡിക്കൽ കോളേജുകളുടെ വാർഷിക ഇൻസ്പെക്ഷന് മുന്നോടിയായാണ് പണം വാങ്ങിയതെന്നും വിനോദ് പറഞ്ഞു.
മെഡിക്കൽ കോളജ് അനുവദിക്കാൻ വിനോദിന് 5.60 കോടി രൂപ നൽകിയെന്നാണു ബിജെപി നിയോഗിച്ച അന്വേഷണ സമിതിയുടെ കണ്ടെത്തിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് മൊഴി രേഖപ്പെടുത്തിയത്. വർക്കല എസ്ആർ കോളജ് ഉടമ ആർ ഷാജിയിൽനിന്ന് 5.60 കോടി രൂപയാണ് വാങ്ങിയതെന്നാണ് സമിതി കണ്ടെത്തിയത്.