എല്ലാവര്‍ക്കും മനസിലാകുന്ന ഭാഷ മതി; ഡോക്ടര്‍മാരോടു ഉപഭോക്തൃ കോടതി
പറവൂര്‍ സ്വദേശി നല്‍കിയ പരാതിയിലാണ് കോടതിയുടെ ഇടപെടല്‍
ഡോക്ടര്‍മാര്‍ എഴുതുന്ന മരുന്ന് കുറിപ്പടികള്‍ എല്ലാവര്‍ക്കും മനസിലാകുന്ന ഭാഷയിലായിരിക്കണമെന്ന് ഉപഭോക്തൃ കോടതി. ഡോക്ടര്‍മാരുടെ മരുന്ന് കുറിപ്പടികള്‍ വായിക്കാന്‍ പറ്റുന്നതായിരിക്കണമെന്നും മെഡിക്കല്‍ രേഖകള്‍ യഥാസമയം രോഗികള്‍ക്ക് ലഭ്യമാക്കണമെന്നുമാണ് എറണാകുളം ജില്ലാ ഉപഭോക്തൃ പരിഹാര കോടതിയുടെ നിര്‍ദേശം.
പറവൂര്‍ സ്വദേശി നല്‍കിയ പരാതിയിലാണ് കോടതിയുടെ ഇടപെടല്‍. എറണാകുളത്തെ ഒരു സ്വകാര്യ ആശുപത്രിയിലെ ചികിത്സാ പിഴവ് ചൂണ്ടിക്കാട്ടിയാണ് പറവൂര്‍ സ്വദേശി പരാതി നല്‍കിയത്.
ഡോക്ടര്‍മാരുടെ കുറിപ്പടികള്‍ വായിക്കാന്‍ സാധിക്കാത്ത അവസ്ഥ വന്നാല്‍ രോഗികള്‍ക്കുള്ള അവകാശങ്ങളിലും അതിന്റെ സുരക്ഷയിലുമാണ് ഭീഷണിയുണ്ടാകുകയെന്ന് കോടതി നിരീക്ഷിച്ചു. ഭരണഘടന നല്‍കുന്ന ജീവിക്കാനുള്ള അവകാശത്തോട് ബന്ധപ്പെട്ട് കിടക്കുന്നതാണ് ഇത്തരം കാര്യങ്ങളെന്നും ഡി.ബി.ബിനു അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.