Publish Date: Wed, 19 Sep 2018 (15:55 IST)
Updated Date: Wed, 19 Sep 2018 (16:06 IST)
പ്രളയക്കെടുതിയിൽ രക്ഷാ പ്രവർത്തനങ്ങൾക്കിടെ തകർന്ന 10 മത്സ്യ ബന്ധന വള്ളങ്ങൾക്ക് പകരമായി പുതിയത് മത്സ്യത്തൊഴിലാളികൾക്ക് നൽകുമെന്ന് ഫിഷറീസ് മന്ത്രി ജെ മേഴ്സിക്കുട്ടുയമ്മ.
രക്ഷാ പ്രവർത്തനങ്ങൾക്കിടെ നഷ്ടമായ 9 എഞ്ചിനുകൾക്ക് പകരമായി പുതിയ എഞ്ചിനുകൾ നൽകുമെന്നും മന്ത്രി അറിയിച്ചു. പ്രളയ ദുരന്തത്തിൽ രക്ഷാ പ്രവർത്തനങ്ങൾക്ക് കരുത്തായി നിന്ന മത്സ്യ തൊഴിലാളികൾക്ക് തീരദേശ പൊലീസിൽ നിയമനം നൽകുന്നതിന്റെ നടപടിക്രമങ്ങൾ മുന്നോട്ടു പോവുകയാണെന്നും അന്ത്രി വ്യക്തമാക്കി. 200 മത്സ്യത്തൊഴിലാളികൾക്കാണ് തീരദേശ പൊലീസിൽ താൽകാലിക നിയമനം നൽകുക.