Webdunia - Bharat's app for daily news and videos

Install App

‘മഞ്ജുവിനെ കണ്ടുകൊണ്ടല്ല സർക്കാർ വനിതാ മതിൽ സംഘടിപ്പിക്കുന്നത്, വനിതാ മതിലിന് എന്ത് രാഷ്ട്രീയമാണുള്ളത് എന്ന് മഞ്ജു വ്യക്തമാക്കണം‘: മന്ത്രി മേഴ്സിക്കുട്ടിയമ്മ

Webdunia
തിങ്കള്‍, 17 ഡിസം‌ബര്‍ 2018 (16:52 IST)
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ ജനുവരി ഒന്നിന് നടക്കാനിരിക്കുന്ന വനിതാ മതിലിൽ നിന്നും പിൻ‌മാറിയ മഞ്ജു വാര്യരെ രൂക്ഷമായ ഭാഷയിൽ വിമർഷിച്ച് മന്ത്രി മേഴ്സിക്കുട്ടിയമ്മ. മഞ്ജു വാര്യരെ കണ്ടുകൊണ്ടല്ല സർക്കാർ വനിതാമതിൽ സംഘടിപ്പിക്കുന്നതെന്നും വനിതാ മതിലിന് എന്ത് രാഷ്ട്രീയമാണുള്ളത് എന്ന് മഞ്ജു വ്യക്തമാക്കണമെന്നും മേഴ്സിക്കുട്ടിയമ്മ പറഞ്ഞു.     
 
താന്‍ വനിതാമതിലിനൊപ്പമാണെന്നും നവോത്ഥാനമൂല്യം സംരക്ഷികണമെന്നുമാണ് നേരത്തെ മഞ്ജു വാര്യർ നിലപാട് സ്വീകരിച്ചത്. എന്നാൽ പിന്നീട് താരം പരിപടിയിൽ പങ്കെടുക്കുന്നതിൽനിന്നും പിൻ‌മാറുകയായിരുന്നു. വനിതാ മതിലിന് രാഷ്ട്രീയ നിറം വന്നു ചേര്‍ന്നത് അറിഞ്ഞിരുന്നില്ലെന്നും പാര്‍ട്ടികളുടെ കൊടികളുടെ നിറത്താല്‍ വ്യാഖ്യാനിക്കപ്പെടുന്ന തരത്തിലുള്ള രാഷ്ട്രീയം തനിക്കില്ലെന്നുമായിരുന്നു മഞ്ജു പറഞ്ഞത്.
 
വനിതാ മതിലിൽ മഞ്ജു വാര്യർ പങ്കെടുത്തില്ലെന്നു കരുതി ക്ഷീണമൊന്നും ഉണ്ടാകില്ല എന്നും ഒരു കലാകാരിയെന്ന നിലയിൽ അവർക്കിഷ്ടമുള്ള തീരുമാനമെടുക്കാമെന്നും നേരത്തെ വൈദ്യുത മന്ത്രി എം എം മണിയും വ്യക്തമാക്കിയിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

തന്റെ സ്ഥാനാര്‍ത്ഥിക്ക് കാലുകൊണ്ട് വോട്ട് ചെയ്ത് അങ്കിത് സോനി

പഴയ പോലെ ഇനി ഊട്ടി- കൊടൈക്കാനാൽ യാത്രകൾ പറ്റില്ല, ഇന്ന് മുതൽ ഇ - പാസ് നിർബന്ധം

കേരളത്തിൽ വോട്ടുവിഹിതം കൂടും, 2 സീറ്റ് നേടുമെന്ന വിലയിരുത്തലിൽ ബിജെപി

പണം സൂക്ഷിക്കേണ്ടത് അവനവന്റെ ഉത്തരവാദിത്തം: പണം നിക്ഷേപിക്കുന്നതിന് മുന്‍പ് ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

ലോക്‌സഭാ മൂന്നാംഘട്ട വോട്ടെടുപ്പ്: ഇന്ന് ജനവിധിതേടുന്ന 1300 സ്ഥാനാര്‍ത്ഥികളില്‍ വനിതകള്‍ 120 മാത്രം, കണക്കുകള്‍ ഇങ്ങനെ

അടുത്ത ലേഖനം
Show comments