Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആലപ്പാടുകാരുടെ കണ്ണീരൊപ്പാൻ സംസ്ഥാന സർക്കാർ; സമരക്കാരുമായി ചര്‍ച്ചയ്ക്ക് തയ്യാറെന്ന് മേഴ്‌സിക്കുട്ടിയമ്മ

ആലപ്പാടുകാരുടെ കണ്ണീരൊപ്പാൻ സംസ്ഥാന സർക്കാർ; സമരക്കാരുമായി ചര്‍ച്ചയ്ക്ക് തയ്യാറെന്ന് മേഴ്‌സിക്കുട്ടിയമ്മ

ആലപ്പാടുകാരുടെ കണ്ണീരൊപ്പാൻ സംസ്ഥാന സർക്കാർ; സമരക്കാരുമായി ചര്‍ച്ചയ്ക്ക് തയ്യാറെന്ന് മേഴ്‌സിക്കുട്ടിയമ്മ
, ശനി, 12 ജനുവരി 2019 (10:25 IST)
ആലപ്പാട് സമരം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. ഒരു ഗ്രാമത്തെ മുഴുവൻ തെരുവിലേക്ക് ഇറക്കുന്ന കരിമണം ഖനനത്തിനെതിരെ കേരളക്കര ഒറ്റക്കെട്ടായി പോരാടുമ്പോൾ സമരക്കാരുമായി ചർച്ചയ്‌ക്കൊരുങ്ങി സംസ്ഥാന സർക്കാർ.
 
സമരക്കാരുമായി പ്രശ്‌നത്തെക്കുറിച്ച്‌ ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ തയാറാണെന്ന് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ അറിയിക്കുകയായിരുന്നു. അതേസമയം ഇതിന് മുന്‍കൈയെടുക്കേണ്ടത് വ്യവസായ വകുപ്പാണെന്നും അവര്‍ പറഞ്ഞു. അശാസ്ത്രീയ ഖനനം പാടില്ലെന്ന നിലപാടാണ് സര്‍ക്കാരിനെന്ന് പറഞ്ഞ മേഴ്‌സിക്കുട്ടിമ്മ നിയമസഭാ പരിസ്ഥിതി സമിതിയുടെ ശുപാര്‍ശകള്‍ നടപ്പാക്കുമെന്നും കൂട്ടിച്ചേര്‍ത്തു.
 
മുമ്പ് ഖനനത്തെ പിന്തുണക്കുന്ന നിലപാടായിരുന്നു വ്യവസായ മന്ത്രി അടക്കമുള്ളവരുടേത്. ഇപ്പോഴാണ് ഈ വിഷയത്തില്‍ നിലപാട് മാറ്റാന്‍ അവര്‍ തയ്യാറായത്.
 
പൊന്മന, ആലപ്പാട് എന്നീ ഗ്രാമങ്ങളില്‍ നിന്നായി 40.46 ഹെക്ടറാണ് ഇന്ത്യന്‍ റെയര്‍ എര്‍ത്ത് വില കൊടുത്ത് വാങ്ങി കരിമണല്‍ ഖനനം നടത്തുന്നത്. അറുപത് വര്‍ഷമായി ഈ ഭാഗങ്ങളില്‍ ഖനനം നടക്കുന്നു. ഓരോ വര്‍ഷവും കൂടുതല്‍ സ്ഥലം സ്വന്തമാക്കി ഖനനത്തിന്റെ തോത് വര്‍ധിപ്പിക്കുന്നു. 89.5 ചതുരശ്ര കിലോമീറ്ററുണ്ടായിരുന്ന ആലപ്പാട് ഗ്രാമം ഇപ്പോള്‍ 7.6 ചതുരശ്ര കിലോമീറ്ററായി കുറഞ്ഞിരിക്കുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആളുകൾ ചന്തപ്പെണ്ണ് എന്ന് വിളിക്കുന്നത് അംഗീകാരമായി ഏറ്റെടുക്കുന്നുവെന്ന് റിമാ കല്ലിങ്കല്‍