Select Your Language

Notifications

webdunia
webdunia
webdunia
webdunia

കരുണാകരനിട്ട കുരുക്കഴിക്കാന്‍ ഷാനവാസിന് കാത്തിരിക്കേണ്ടിവന്നു; അതിന് കയ്‌പ് നീര്‍ കുടിക്കേണ്ടി വന്നത് മുരളീധരന്

കരുണാകരനിട്ട കുരുക്കഴിക്കാന്‍ ഷാനവാസിന് കാത്തിരിക്കേണ്ടിവന്നു; അതിന് കയ്‌പ് നീര്‍ കുടിക്കേണ്ടി വന്നത് മുരളീധരന്

കരുണാകരനിട്ട കുരുക്കഴിക്കാന്‍ ഷാനവാസിന് കാത്തിരിക്കേണ്ടിവന്നു; അതിന് കയ്‌പ് നീര്‍ കുടിക്കേണ്ടി വന്നത്  മുരളീധരന്
വയനാട് , ബുധന്‍, 21 നവം‌ബര്‍ 2018 (14:28 IST)
കോണ്‍ഗ്രസിന്റെ അനിഷേധ്യ നേതാവായ കെ കരുണാകരന് വെല്ലുവിളിയുയര്‍ത്തിയ മറ്റൊരു നേതാവുണ്ടോ ?, കേന്ദ്ര നേതൃത്വവുമായി അടുത്തബന്ധമുണ്ടായിട്ടും ഗ്രൂപ്പ് രാഷ്‌ട്രീയത്തിലെ ചതിക്കുഴികളില്‍ അദ്ദേഹം വീണു പോയി. ഈ കാലഘട്ടത്ത് ലീഡറുമായി ഒരു തുറന്ന പോരിന് ഇറങ്ങിയ വ്യക്തികളില്‍ മുന്‍ പന്തിയിലുണ്ടായിരുന്ന വ്യക്തിയായിരുന്നു എംഐ ഷാനവാസ്.

കരുണാകരന്റെ തണലില്‍ വളര്‍ന്ന ഷാനവാസ് എതിര്‍പാളയത്തിലേക്ക് ചേക്കാറാനുള്ള കാരണം ലീഡറുടെ പുത്ര സ്‌നേഹമായിരുന്നു. കെ മുരളീധരനെ പിന്‍‌ഗാമിയായി വാഴിക്കാനുള്ള ശ്രമം ഊര്‍ജിതമായതോടെ ഐ ഗ്രൂപ്പില്‍ കാര്യങ്ങള്‍ കീഴ്‌മേല്‍ മറിഞ്ഞു. ജി കാര്‍ത്തികേയനും രമേശ് ചെന്നിത്തലയും ഒപ്പം നിന്നതോടെ ഷാനവാസ് കരുണാകരനെ വെല്ലുവിളിച്ചു.

മികച്ച നേതാവെന്ന വിലയിരുത്തല്‍ നേടിയെടുത്ത ഷാനവാസിനെ തള്ളാന്‍ കരുണാകരന് സാധിച്ചില്ല. 1987ല്‍ സി പി എമ്മിന്റെ കോട്ടയായ വടക്കേക്കരയില്‍ സീറ്റ് നല്‍കിയെങ്കിലും പോരാട്ടം തോല്‍‌ക്കുമെന്ന നിഗമനം ഉറപ്പിച്ചുള്ളതായിരുന്നു. പക പോക്കലിന്റെ ഫലമാണ് ഈ സീറ്റ് വാഗ്ദാനം എന്ന സംസാരവും പാര്‍ട്ടിയില്‍ ശക്തമായി.

മുരളീധരനെ ശക്തനാക്കാന്‍ ഷാനവാസിനെ പരാജയപ്പെടുത്തുകയെന്ന ലക്ഷ്യമായിരുന്നു ലീഡര്‍ക്കുണ്ടായിരുന്നത്. ഒപ്പം നിന്നവരെല്ലം വഴി പിരിഞ്ഞപ്പോള്‍ അദ്ദേഹം എകെ ആന്റണിക്കൊപ്പവും ഉമ്മന്‍ചാണ്ടിക്കൊപ്പവും അദ്ദേഹം നിലയുറപ്പിച്ചു. ഇതോടെ സൌഹൃദങ്ങള്‍ കൂടുതല്‍ ശക്തമായി.

കരുണാകരന്‍ സമ്മാനിച്ച തോല്‍‌വികള്‍ തുടര്‍ന്നിട്ടും ഷാനവാസ് തളര്‍ന്നില്ല. ഇതിനു മധുരപ്രതികാരം ചെയ്യാന്‍ അവസരം ലഭിച്ചത്  2009ലെ ലോക്‍സഭാ തെരഞ്ഞെടുപ്പിലാണ്. എതിര്‍ ചേരിയില്‍ ഉണ്ടായിരുന്ന കെ മുരളീധരനെ പരാജയപ്പെടുത്തി വയനാട്ടില്‍ നിന്നും ചരിത്രവിജയം സ്വന്തമാക്കുകയും ചെയ്‌തു അദ്ദേഹം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പമ്പയിലേക്ക് സ്വകാര്യ വാഹനങ്ങൾ കടത്തിവിടാത്തത് ചോദ്യം ചെയ്‌ത് കേന്ദ്രമന്ത്രി, ഉത്തരവാദിത്വം ഏറ്റെടുത്താൽ പറയുന്നതുപോലെ ചെയ്യാമെന്ന് എസ്‌പി; പൊൻ രാധാകൃഷ്‌ണനെ ഉത്തരംമുട്ടിച്ച് യതീഷ് ചന്ദ്ര