മലയാളിയുടെ ബോധം പോകും; പാല്‍ വില കൂടുന്നത് എത്രയെന്നോ?
പാല്‍വില വര്‍ധന സംബന്ധിച്ച് പഠിക്കുന്നതിനായി നിയോഗിച്ച വിദഗ്ധ സമിതിയാണ് ഇടക്കാല റിപ്പോര്‍ട്ട് നല്‍കിയത്
Publish Date: Mon, 14 Nov 2022 (07:45 IST)
Updated Date: Mon, 14 Nov 2022 (07:54 IST)
സംസ്ഥാനത്ത് പാല്‍ വില ലിറ്ററിന് ഏഴു മുതല്‍ എട്ടുവരെ കൂട്ടണമെന്ന് ശുപാര്‍ശ. പാല്‍വില വര്‍ധന സംബന്ധിച്ച് പഠിക്കുന്നതിനായി നിയോഗിച്ച വിദഗ്ധ സമിതിയാണ് ഇടക്കാല റിപ്പോര്‍ട്ട് നല്‍കിയത്. വിലവര്‍ധന ചര്‍ച്ച ചെയ്യാന്‍ പാലക്കാട് കല്ലേപ്പുള്ളിയില്‍ ഇന്ന് മില്‍മയുടെ അടിയന്തരയോഗം ചേരും.
പാലിന് ലിറ്ററിന് ആറുരൂപയിലധികം കൂടിയേക്കുമെന്നാണ് സൂചന. പാല്‍വില ലിറ്ററിന് ഏഴുമുതല്‍ എട്ടുരൂപവരെ വര്‍ധിപ്പിക്കണമെന്ന കര്‍ഷകരുടെ ആവശ്യമെന്ന രീതിയിലാണ് സമിതി മില്‍മയ്ക്ക് റിപ്പോര്‍ട്ട് നല്‍കിയത്.