Publish Date: Sun, 13 Nov 2022 (15:31 IST)
Updated Date: Sun, 13 Nov 2022 (15:39 IST)
വൃശ്ചിക കാറ്റ് സജീവമായിരിക്കുകയാണ് കേരളത്തില്‍. ശക്തമായ കാറ്റ് മൂലം പല ബുദ്ധിമുട്ടുകളും നേരിട്ടെന്ന് വരാം. ഈ കാലഘട്ടത്തില്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. അത് എന്തൊക്കെയാണെന്ന് നോക്കാം.
ഒടിഞ്ഞുവീഴാന്‍ സാധ്യതയുള്ള മരങ്ങള്‍ അടിയന്തരമായി വെട്ടിമാറ്റുക
ശക്തമായ കാറ്റുള്ള സമയത്ത് മരങ്ങളുടെ താഴെ നില്‍ക്കരുത്
പൊട്ടിവീഴാറായ വൈദ്യുതി കമ്പികള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉത്തരവാദിത്തപ്പെട്ടവരെ അറിയിക്കുക
വരണ്ട ചര്‍മ്മമുള്ളവര്‍ തുടര്‍ച്ചയായി മോയ്‌സ്ചറൈസറുകള്‍ ഉപയോഗിക്കുക
ചുണ്ടുകള്‍ വരളുന്ന ശീലമുള്ളവര്‍ ലിപ് ബാം ഉപയോഗിക്കണം