Publish Date: Wed, 19 Apr 2023 (09:24 IST)
Updated Date: Wed, 19 Apr 2023 (09:32 IST)
പാല്‍ വില കൂട്ടാനുള്ള നീക്കം ജനങ്ങളെ കൊള്ളയടിക്കുന്നതാണെന്ന് രമേശ് ചെന്നിത്തല. മില്‍മയുടെ നഷ്ടം നികത്തേണ്ടത് പൊതുജനം അല്ലെന്നും കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കി. നാലുമാസം മുമ്പാണ് മില്‍മ പാലിന് ആറു രൂപയുടെ വര്‍ദ്ധനവ് ഉണ്ടാക്കിയത്. അതേസമയം കൂട്ടുന്നതില്‍ നിന്ന് ഒരു നയാ പൈസ പോലും ക്ഷീരകര്‍ഷകര്‍ക്ക് നല്‍കാതെയാണ് മില്‍മ മുഴുവന്‍ തുകയും കൊണ്ടുപോകുന്നതെന്നും ചെന്നിത്തല പറഞ്ഞു.
ക്ഷീരകര്‍ഷകര്‍ക്ക് ഒരു ലിറ്റര്‍ പാലിന് 5 രൂപ ഇന്‍സെന്റീവ് നല്‍കുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനം പാഴ് വാക്കായി മാറിയെന്നും ഇതിനിടയിലാണ് മില്‍മ പോക്കറ്റ് അടിക്കാന്‍ ഇറങ്ങിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.