Select Your Language

Notifications

webdunia
webdunia
webdunia
webdunia

പെണ്‍വാണിഭം: കോഴിക്കോട് പോലീസ് നടത്തിയ റെയ്ഡില്‍ 9 പേര്‍ അറസ്റ്റില്‍

മലാപ്പറമ്പിലെ ഇയ്യപ്പാടി റോഡിലെ അപാര്‍ട്ട്‌മെന്റില്‍ നിന്നു പിടി കൂടിയ 9 പേരില്‍ ആറു പേര്‍ സ്ത്രീകളും രണ്ടു പേര്‍ ഇടപാടുകാരുമാണെന്നു വിവരം.

Sex-Racket Kozhikkode Police

എ കെ ജെ അയ്യര്‍

, ശനി, 7 ജൂണ്‍ 2025 (19:44 IST)
കോഴിക്കോട് : പെണ്‍വാണിഭം നടക്കുന്നു എന്നറിഞ്ഞ് പോലീസ് അപാര്‍ട്ട്‌മെന്റില്‍ നടത്തിയ റെയ്ഡില്‍ 9 പേരെ അറസ്റ്റ് ചെയ്തു. മലാപ്പറമ്പിലെ ഇയ്യപ്പാടി റോഡിലെ അപാര്‍ട്ട്‌മെന്റില്‍ നിന്നു പിടി കൂടിയ 9 പേരില്‍ ആറു പേര്‍ സ്ത്രീകളും രണ്ടു പേര്‍ ഇടപാടുകാരുമാണെന്നു വിവരം.
 
വയനാട് സ്വദേശി ബിന്ദു, കട്ടപ്പന സ്വദേശി അഭിരാമി, ബംഗളൂരു സ്വദേശി അഞ്ജല, ചെന്നൈ സ്വദേശി അനിമോള്‍, കൃഷ്ണഗിരി സ്വദേശി യോഗേശ്വരി, ബാലരാമപുരം സ്വദേശിക്രിസ്റ്റല്‍ ജോയി, വയനാട് സ്വദേശി ഷമീര്‍, മലപ്പുറം സ്വദേശി നിഷാല്‍, ഉപേഷ് എന്നിവരാണ് അറസ്റ്റിലായത്.
 
വാടകയ്‌ക്കെട്ടു അപാര്‍ട്ട്‌മെന്റില്‍ കഴിഞ്ഞ രണ്ടു വര്‍ഷമായി പെണ്‍വാണിഭം നടന്നു വരികയായിരുന്നു. പിടിയിലായ ഷമീറും നിയാലും ഇടപാടുകാരാണ്. പെണ്‍വാണിഭത്തെ കുറിച്ചുള്ള പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് സിറ്റി പോലീസ് പ്രത്യേക ക്രൈം സ്‌ക്വാഡ് രൂപീകരിച്ചു നിരീക്ഷിച്ചു വരികയായിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

2026 മാര്‍ച്ചോടെ 500 രൂപ നോട്ടുകള്‍ നിര്‍ത്തലാക്കാന്‍ പോകുന്നോ? റിസര്‍വ് ബാങ്ക് പറയുന്നത് ഇതാണ്