Select Your Language

Notifications

webdunia
webdunia
webdunia
webdunia

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം

അഭിറാം മനോഹർ

, ഞായര്‍, 23 മാര്‍ച്ച് 2025 (12:11 IST)
വീണ്ടും വിവാദപ്രസംഗവുമായി മന്ത്രി സജി ചെറിയാന്‍. സംസ്ഥാനത്ത് മരണസംഖ്യ കുറയുന്നത് പെന്‍ഷന്‍ ബാധ്യത കൂട്ടിയെന്നാണ് മന്ത്രി  പരോക്ഷമായി പറഞ്ഞത്. ആലപ്പുഴ എന്‍ജിഒ യൂണിയന്‍ സംസ്ഥാന സമ്മേളനത്തിന്റെ സ്വാഗതസംഘ രൂപീകരണയോഗത്തില്‍ പങ്കെടുക്കുകയായിരുന്നു മന്ത്രി.
 
പെന്‍ഷന്‍ പറ്റുന്ന ലക്ഷക്കണക്കിനാളുകള്‍ കേരളത്തിലുണ്ട്. മരണസംഖ്യ വളരെ കുറവാണ്. എല്ലാവരും മരിക്കണമെന്നല്ല പറഞ്ഞതിനര്‍ഥം. പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?. ആരോഗ്യ പരിപാലനത്തില്‍ കേരളം ഒന്നാമതാണ്. അതും പ്രശ്‌നമാണ്. ജനിക്കുന്നത് മാത്രമല്ല, മരിക്കുന്നതും വളരെ കുറവാണ്. 80,90,95,100 വയസുവരെയൊക്കെ ജീവിക്കുന്നുണ്ട്. എന്റെ അമ്മയ്ക്ക് 94 വയസായി. പെന്‍ഷന്‍ വങ്ങുന്നുണ്ട്. എന്തിനാണ് നിങ്ങള്‍ക്ക് പെന്‍ഷനെന്ന് ചോദിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ജീവനക്കാരുടെ ശമ്പളം, പെന്‍ഷന്‍,, ക്ഷേമ പെന്‍ഷന്‍ തുടങ്ങി സംസ്ഥാന സര്‍ക്കാരിന്റെ സാമ്പത്തിക ബാധ്യതകളെ പറ്റി വിവരിക്കവെയാണ് മന്ത്രിയുടെ പരാമര്‍ശം.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പൊതുനിരത്തിൽ മാലിന്യം തള്ളി; കെട്ട് തുറന്ന് വിലാസം നോക്കി മാലിന്യം തിരിച്ച് വീട്ടിലെത്തിച്ച് ശുചീകരണ തൊഴിലാളികൾ