Select Your Language

Notifications

webdunia
webdunia
webdunia
webdunia

പുക വലിക്കുന്നത് മഹാ അപരാധമാണോ?, യു പ്രതിഭയുടെ മകനെതിരായ കഞ്ചാവ് കേസിൽ എക്സൈസിനെതിരെ മന്ത്രി സജി ചെറിയാൻ

പുക വലിക്കുന്നത് മഹാ അപരാധമാണോ?, യു പ്രതിഭയുടെ മകനെതിരായ കഞ്ചാവ് കേസിൽ എക്സൈസിനെതിരെ മന്ത്രി സജി ചെറിയാൻ

അഭിറാം മനോഹർ

, വെള്ളി, 3 ജനുവരി 2025 (12:08 IST)
യു പ്രതിഭ എംഎല്‍എയുടെ മകനെതിരായ കഞ്ചാവ് കേസില്‍ എക്‌സൈസിനെതിരെ വിമര്‍ശനവുമായി മന്ത്രി സജി ചെറിയാന്‍. കുട്ടികള്‍ പുകവലിച്ചതിന് ജാമ്യമില്ലാ വകുപ്പാണ് ചുമത്തിയിരിക്കുന്നതെന്നും പുക വലിക്കുന്നത് മഹാ അപരാധമാണോ എന്നും മന്ത്രി ചോദിച്ചു. എഫ്‌ഐആര്‍ താന്‍ വായിച്ചു അതില്‍ മോശപ്പെട്ടത് ഒന്നുമില്ലെന്നും മന്ത്രി പറഞ്ഞു. കൂട്ടം കൂടി പുകവലിച്ചു എന്നാണ് എഫ്‌ഐആറില്‍ പറയുന്നത്.
 
പുക വലിച്ചെന്ന് എഫ്‌ഐആറില്‍ ഇട്ടു. അതിന് എന്തിനാണ് ജാമ്യമില്ലാ വകുപ്പ് ചുമത്തുന്നത്. കുഞ്ഞുങ്ങളല്ലെ, അവര്‍ വര്‍ത്തമാനം പറയും, കമ്പനിയടിക്കും. ചിലപ്പോള്‍ പുക വലിച്ചു. അതിനെന്താണ്. വലിച്ചത് ശരിയാണെന്നല്ല. തെറ്റ് തന്നെയാണ്. പ്രതിഭയുടെ മകന്‍ ഇങ്ങനെ ഒരു കാര്യത്തില്‍ കൂട്ടുക്കൂടി. അതിന് പ്രതിഭ എന്ത് വേണം. അവര്‍ ഒരു സ്ത്രീയല്ലെ , ആ പരിഗണന കൊടുക്കേണ്ടേ. അവരുടെ കുട്ടിയ പറ്റി അനാവശ്യം പറഞ്ഞുകാണും. അതിന് പ്രതികരണവും നടത്തിക്കാണും. അവര് ഒരു അമ്മയല്ലെ. സ്വാഭാവികമായി പറയും. മന്ത്രി പറഞ്ഞു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സംസ്ഥാനത്ത് ഇന്നും നാളെയും താപനില സാധാരണയേക്കാൾ 2-3 ഡിഗ്രി ഉയരാൻ സാധ്യത, ജാഗ്രതാ നിർദേശം