Select Your Language

Notifications

webdunia
webdunia
webdunia
webdunia

കുട്ടികളെ രണ്ടാം തരം പൗരന്‍മാരായി കാണരുത്, കണ്‍സഷന്‍ ഔദാര്യമല്ല; സ്വകാര്യ ബസുകള്‍ക്കെതിരെ വിദ്യാഭ്യാസ മന്ത്രി

കുട്ടികളെ രണ്ടാം തരം പൗരന്മാരായി കാണരുത്

Zumba, V Sivankutty, Zumba will continue in schools, Zumba LDF, V Sivankutty Minister, സൂംബ, വി.ശിവന്‍കുട്ടി, സൂംബ പരിശീലനം

രേണുക വേണു

Thiruvananthapuram , തിങ്കള്‍, 11 ഓഗസ്റ്റ് 2025 (11:27 IST)
സ്വകാര്യ ബസ് ജീവനക്കാര്‍ വിദ്യാര്‍ഥികളോടു മോശമായി പെരുമാറരുതെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി. വിദ്യാര്‍ഥികളോടു മോശമായി പെരുമാറിയാല്‍ കര്‍ശന നടപടിയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. 
 
കുട്ടികളെ രണ്ടാം തരം പൗരന്മാരായി കാണരുത്. കുട്ടികള്‍ ആവശ്യപ്പെടുന്ന സ്ഥലത്ത് ബസ് നിര്‍ത്തികൊടുക്കണം. ഇരിക്കുന്ന സീറ്റില്‍ നിന്ന് കുട്ടികളെ എഴുന്നേല്‍പ്പിക്കരുതെന്നും മന്ത്രി പറഞ്ഞു. 
 
കുട്ടികള്‍ക്കുള്ള കണ്‍സഷന്‍ ഒരു കാരണവശാലും ഒഴിവാക്കാന്‍ കഴിയില്ല. അനുകമ്പയോട് പുറത്താണ് കുട്ടികളെ കൊണ്ടുപോകുന്നതെന്ന നിലപാട് ബസ് ജീവനക്കാര്‍ എടുക്കരുത്. കുട്ടികള്‍ക്കെതിരെ മോശമായി പെരുമാറിയാല്‍ കര്‍ശന നടപടിയെടുക്കുമെന്നും ശിവന്‍കുട്ടി കൂട്ടിച്ചേര്‍ത്തു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സംസ്ഥാനത്ത് സ്വര്‍ണ്ണവിലയില്‍ വലിയ ഇടിവ്; ഇന്നത്തെ വില അറിയാം