Select Your Language

Notifications

webdunia
webdunia
webdunia
webdunia

'ഉർവശിക്ക് തുല്യം ഉർവശി മാത്രം', പ്രശംസിച്ച് മന്ത്രി വി ശിവൻകുട്ടി

പുരസ്‌കാര നിര്‍ണയത്തില്‍ വിമർശനം രൂക്ഷമായി നിൽക്കുന്ന പശ്ചാത്തലത്തിലാണ് മന്ത്രിയുടെ ഈ അഭിനന്ദനം.

Urvashi

നിഹാരിക കെ.എസ്

, ചൊവ്വ, 5 ഓഗസ്റ്റ് 2025 (11:17 IST)
71 ആമത്തെ ദേശിയ പുരസ്‌കാരത്തിന് അര്‍ഹയായ ഉർവശിയെ അഭിനന്ദിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. 'ഉർവശിക്ക് തുല്യം ഉർവശി മാത്രം' എന്നാണ് മന്ത്രി സോഷ്യൽ മീഡിയയിൽ കുറിച്ചിരിക്കുന്നത്. പുരസ്‌കാര നിര്‍ണയത്തില്‍ വിമർശനം രൂക്ഷമായി നിൽക്കുന്ന പശ്ചാതലത്തിലാണ് മന്ത്രിയുടെ ഈ അഭിനന്ദനം. 
 
ക്രിസ്റ്റോ ടോമി സംവിധാനം ചെയ്ത ഉള്ളൊഴുക്ക് എന്ന ചിത്രത്തിലൂടെ മികച്ച സഹനടിക്കുള്ള ദേശീയ പുരസ്‌കാരമായിരുന്നു ഉര്‍വശി നേടിയത്. പുരസ്‌കാര നിര്‍ണയത്തില്‍ ജൂറിക്കെതിരെ വിമര്‍ശനവുമായി നടി ഉര്‍വശി രംഗത്ത് എത്തിയിരുന്നു. എന്ത് മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണ് അവാര്‍ഡ് നിര്‍ണയിക്കുന്നതെന്ന് ഉര്‍വശി ചോദിച്ചു. 
 
നിഷ്പക്ഷമായ രിതീയിലാണ് അവാര്‍ഡ് നിര്‍ണയിക്കുന്നതെന്നാണ് പറയപ്പെടുന്നത്. എന്നാല്‍ അത് എന്തിന്റെ അടിസ്ഥാനത്തിലാണെന്ന് മാത്രമറിയില്ല. ഇതിന് എന്തെങ്കിലും അളവുകോലുണ്ടോ എന്ന് ചിന്തിച്ചിട്ടുണ്ട്. ഇത്രപ്രായം കഴിഞ്ഞാല്‍ അവാര്‍ഡ് ഇങ്ങനെ നല്‍കിയാല്‍ മതിയോ എന്നും ഉര്‍വശി ചോദിച്ചു. വിവിധ മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖങ്ങളിലാണ് ഉര്‍വശിയുടെ വിമര്‍ശനം.
 
അതേസമയം, മികച്ച നടിക്കുള്ള പുരസ്‌കാര പട്ടികയില്‍ ഉര്‍വശിയും നടി പാര്‍വതി തിരുവോത്തും ഉള്‍പ്പെട്ടിരുന്നു. എന്നാല്‍ മിസിസ് ചാറ്റര്‍ജി ഢട നോര്‍വേ എന്ന ചിത്രത്തിലെ അഭിനയത്തിന് ബോളിവുഡ് താരം റാണി മുഖര്‍ജിയാണ് മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം നേടിയത്.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Coolie: കൂലിയുടെ ഷൂട്ടിങ് കഴിഞ്ഞിട്ടും 5 കോടി ബാക്കി വന്നിരുന്നുവെന്ന് നാഗാർജ്ജുന