കഴിവില്ലാത്ത പൊലീസുകാര്‍ ജലസംഭരണി കഴുകട്ടെന്ന് മന്ത്രി സുധാകരന്‍
പൊലീസുകാരെ കുടുക്കി മന്ത്രിയുടെ കമന്‍റ്
കഴിവില്ലാത്ത പൊലീസുകാര്‍ ജലസംഭരണി കഴുകട്ടെന്ന് മന്ത്രി ജി.സുധാകരന്‍റെ കമന്‍റ്. നേരും ചൊവ്വുമില്ലാത്ത പൊലീസുകാരെ ക്രമസാമാധന ചുമതലയില്‍ നിന്ന് ഒഴിവാക്കി ജലസംഭരണികള്‍ കഴുകി വൃത്തിയാക്കുന്ന ചുമതല ഏല്‍പ്പിക്കണമെന്നാണ് മന്ത്രി പറഞ്ഞത്.
ജില്ലാ പൊലീസ് മേധാവി മുഹമ്മദ് റഫീഖ് അദ്ധ്യക്ഷത വഹിച്ച ജനമൈത്രി സുരക്ഷാ പദ്ധതി ഏകദിന ശില്‍പ്പശാല ഉദ്ഘാടനം ചെയ്യവേയാണ് മന്ത്രി ഇത് പറഞ്ഞത്. ഭരണഘടനാപരമായി കര്‍ത്തവ്യങ്ങള്‍ നിര്‍വഹിക്കുന്നവരെ സംരക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. മന്ത്രി സുധാകരന്‍ പങ്കെടുത്ത കഴിഞ്ഞ ആഴ്ച നടന്ന ഒരു ചടങ്ങില്‍ സംഘര്‍ഷം ഉണ്ടായിട്ടും പൊലീസ് എത്തിയിരുന്നില്ല. ഇത് ഓര്‍ത്താവാം മന്ത്രി ഇത് പറഞ്ഞതെന്നാണു കരുതുന്നത്.
സിനിമാനടിയെ ഉപദ്രവിച്ച സംഭവവുമായി ബന്ധപ്പെട്ട് പ്രധാന പ്രതികളുടെ അറസ്റ്റോടെ ഒരു കൂട്ടം രാഷ്ട്രീയക്കാരും ക്രിമിനലുകളും കുറച്ച് സിനിമക്കാരും ചേര്‍ന്ന് നടത്തിവന്നിരുന്ന കള്ളക്കളി പൊളിഞ്ഞു എന്നും അദ്ദേഹം പറഞ്ഞു.