Select Your Language

Notifications

webdunia
webdunia
webdunia
webdunia

കൊട്ടാരക്കരയില്‍ ബസ് കാത്തുനിന്നവര്‍ക്ക് നേരെ മിനിവാന്‍ പാഞ്ഞു കയറി; രണ്ടുപേര്‍ക്ക് ദാരുണാന്ത്യം

അതേസമയം അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഒരാള്‍ ചികിത്സയിലാണ്. ഇന്ന് രാവിലെയാണ് സംഭവം നടന്നത്.

Accident, Kerala News, Bus Accident, Wayanad Bus Accident, Wayand Bus Accident News, വയനാട്ടില്‍ ബസുകള്‍ കൂട്ടിയിടിച്ച് അപകടം

സിആര്‍ രവിചന്ദ്രന്‍

, വ്യാഴം, 7 ഓഗസ്റ്റ് 2025 (14:02 IST)
കൊട്ടാരക്കരയില്‍ ബസ് കാത്തുനിന്നവര്‍ക്ക് നേരെ മിനിവാന്‍ പാഞ്ഞു കയറി രണ്ടുപേര്‍ക്ക് ദാരുണാന്ത്യം. പനവേലി സ്വദേശികളായ സോണിയ, ശ്രീക്കുട്ടി എന്നിവരാണ് മരിച്ചത്. അതേസമയം അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഒരാള്‍ ചികിത്സയിലാണ്. ഇന്ന് രാവിലെയാണ് സംഭവം നടന്നത്. 
 
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട് ഡ്രൈവര്‍ ഉറങ്ങിയതാകാം അപകടകാരണം എന്നാണ് പ്രാഥമിക നിഗമനം. അതേസമയം പൂനൂരില്‍ ജീവനൊടുക്കിയ ജിസ്‌നയുടെ ആത്മഹത്യ കുറിപ്പ് ലഭിച്ചു. സംഭവത്തില്‍ ജിസ്‌നയുടെ ഭര്‍തൃ വീട്ടുകാരെ പോലീസ് ചോദ്യം ചെയ്യാന്‍ തീരുമാനിച്ചു. ചൊവ്വാഴ്ചയാണ് പൂനൂരിലെ ഭര്‍ത്താവിന്റെ വീട്ടില്‍ യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ഭര്‍ത്താവ് ശ്രീജിത്തിനെയും ബന്ധുക്കളെയും ബാലുശ്ശേരി പോലീസ് ചോദ്യം ചെയ്യും.
 
ജീവിക്കണമെന്നുണ്ടായിരുന്നെങ്കിലും സമാധാനമില്ലെന്നാണ് ആത്മഹത്യാ കുറിപ്പില്‍ പറയുന്നത്. അസ്വാഭാവിക മരണത്തിനാണ് പോലീസ് കേസെടുത്തിട്ടുള്ളത്. പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം ജിസ്‌നയുടെ മൃതദേഹം കണ്ണൂര്‍ കേളകത്തെ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. മൂന്നുവര്‍ഷം മുന്‍പാണ് ശ്രീജിത്തിന്റെയും ജിസ്‌നയുടെയും വിവാഹം നടന്നത്. പ്രണയ വിവാഹമായിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ജീവിക്കണമെന്നുണ്ടായിരുന്നെങ്കിലും സമാധാനമില്ല: ജീവനൊടുക്കിയ ജിസ്‌നയുടെ ആത്മഹത്യ കുറിപ്പ്