ജീവിക്കണമെന്നുണ്ടായിരുന്നെങ്കിലും സമാധാനമില്ല: ജീവനൊടുക്കിയ ജിസ്‌നയുടെ ആത്മഹത്യ കുറിപ്പ്
ചൊവ്വാഴ്ചയാണ് പൂനൂരിലെ ഭര്‍ത്താവിന്റെ വീട്ടില്‍ യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
ജീവനൊടുക്കിയ ജിസ്‌നയുടെ ആത്മഹത്യ കുറിപ്പ് ലഭിച്ചു. സംഭവത്തില്‍ ജിസ്‌നയുടെ ഭര്‍തൃ വീട്ടുകാരെ പോലീസ് ചോദ്യം ചെയ്യാന്‍ തീരുമാനിച്ചു. ചൊവ്വാഴ്ചയാണ് പൂനൂരിലെ ഭര്‍ത്താവിന്റെ വീട്ടില്‍ യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ഭര്‍ത്താവ് ശ്രീജിത്തിനെയും ബന്ധുക്കളെയും ബാലുശ്ശേരി പോലീസ് ചോദ്യം ചെയ്യും.
ജീവിക്കണമെന്നുണ്ടായിരുന്നെങ്കിലും സമാധാനമില്ലെന്നാണ് ആത്മഹത്യാ കുറിപ്പില്‍ പറയുന്നത്. അസ്വാഭാവിക മരണത്തിനാണ് പോലീസ് കേസെടുത്തിട്ടുള്ളത്. പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം ജിസ്‌നയുടെ മൃതദേഹം കണ്ണൂര്‍ കേളകത്തെ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. മൂന്നുവര്‍ഷം മുന്‍പാണ് ശ്രീജിത്തിന്റെയും ജിസ്‌നയുടെയും വിവാഹം നടന്നത്. പ്രണയ വിവാഹമായിരുന്നു.