മിഷേല്‍ തലയിൽ ഷോൾ ധരിച്ച് അതിവേഗം നടന്നു പോകുന്നത് അതേ സ്ഥലത്തേക്ക്; മറ്റൊരു ദൃശ്യം കൂടി ലഭിച്ചു
മിഷേല്‍ തലയിൽ ഷോൾ ധരിച്ച് അതിവേഗം നടന്നു പോയത് എല്ലാം തീരുമാനിച്ചിട്ടോ ?; മറ്റൊരു ദൃശ്യം കൂടി ലഭിച്ചു
സിഎ വിദ്യാർഥിനി മിഷേൽ ഷാജിയുടെ മരണത്തിനു തൊട്ടു മുമ്പുള്ളതെന്ന് സംശയിക്കുന്ന മറ്റൊരു ദൃശ്യം കൂടി അന്വേഷണ സംഘത്തിന് ലഭിച്ചു. തലയിൽ ഷോൾ ധരിച്ച മിഷേൽ ഗോശ്രീ പാലത്തിനു സമീപത്തേക്കു അതിവേഗത്തിൽ നടന്നു നീങ്ങുന്നതിന്റെ സിസിടിവി ദൃശ്യമാണ് ലഭിച്ചത്.
മിഷേല്‍ ഹൈക്കോടതി ജംക്‌ഷനും ഗോശ്രീ പാലത്തിനും ഇടയിലുള്ള പഴക്കടയ്ക്കു സമീപത്തു കൂടെ മുന്നോട്ടു നീങ്ങുന്നതിന്റെ ദൃശ്യങ്ങളാണു സിസിടിവിയിലുള്ളത്. തലയിൽ ഷോൾ ധരിച്ചിരിക്കുന്നതിനാല്‍ മുഖം വ്യക്തമല്ല. കാണാതാകുമ്പോഴുള്ള വസ്ത്രങ്ങളാണു മിഷേല്‍ ധരിച്ചിരിക്കുന്നത്.
മിഷേൽ ഗോശ്രീ പാലത്തിന്റെ ഭാഗത്തേക്ക് നടന്നുപോകുന്നതിന്റെ മറ്റൊരിടത്തുനിന്നുള്ള വ്യാഴാഴ്‌ച പുറത്തുവന്നിരുന്നു. അതേസമയം, കേസില്‍ അന്വേഷണം പുരോഗമിക്കുകയാണ്. രണ്ടാം ഗോശ്രീ പാലത്തിൽ നിന്നും കായലിലേക്ക് ചാടി ആത്മഹത്യ ചെയ്തുവെന്നാണ് പൊലീസ് കണ്ടെത്തൽ.