Select Your Language

Notifications

webdunia
webdunia
webdunia
webdunia

അവള്‍ ആത്മഹത്യ ചെയ്യില്ല; ക്രോണിന്റെ ക്രൂരതകള്‍ വെളിപ്പെടുത്തി മിഷേലിന്റെ സുഹൃത്ത് രംഗത്ത്

ക്രോണിന്‍ അവളെ തല്ലി, ആത്മഹത്യ ചെയ്യണമെങ്കില്‍ നേരത്തെ ആകാമായിരുന്നു; ക്രോണിന്റെ ക്രൂരതകള്‍ വെളിപ്പെടുത്തി മിഷേലിന്റെ സുഹൃത്ത് രംഗത്ത്

mishel shaji
കൊച്ചി , ശനി, 18 മാര്‍ച്ച് 2017 (11:21 IST)
കൊച്ചി കായലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സിഎ വിദ്യാര്‍ഥി മിഷേല്‍ ഷാജി ആത്മഹത്യ ചെയ്യില്ലെന്നും കസ്‌റ്റഡിയിലുള്ള ക്രോണിൻ അലക്സാണ്ടർ മിഷേലിനെ ഉപദ്രവിച്ചിട്ടുണ്ടെന്ന് ഉറ്റസുഹൃത്തിന്റെ മൊഴി.

ആത്മഹത്യ മിഷേലിന് സ്വയം ജീവനൊടുക്കണമെങ്കിൽ അത് നേരത്തെ ആകാമായിരുന്നു. ഇതിലുമേറെ സമ്മർദങ്ങൾ മിഷേലിന് ഉണ്ടായിട്ടുണ്ടെന്നും കേരളത്തിനു പുറത്തു പഠിക്കുന്ന സുഹൃത്ത് വ്യക്തമാക്കി.

ഒരിക്കല്‍ മിഷേലിനെ കാണാന്‍ വന്ന ക്രോണിനുമായി വാക്കുതര്‍ക്കമുണ്ടാകുകയും മിഷേലിനെ ഇയാള്‍ അടിക്കുകയും ചെയ്‌തു. ക്രോണിൻ പലപ്പോഴും മിഷേലിനെ മാനസികമായും അല്ലാതെയും സമ്മർദ്ദത്തിലാക്കിയിട്ടുണ്ട്. അഞ്ചാം തീയതി ഫോണ്‍ വിളിച്ചപ്പോള്‍ സന്തോഷത്തോടെയാണ് മിഷേല്‍ സംസാരിച്ചത്. ക്രോണിനുമായുള്ള പ്രശ്‌നങ്ങളെക്കുറിച്ച് ഒന്നും സംഭാഷണത്തില്‍ വന്നില്ലെന്നും സുഹൃത്ത് പറഞ്ഞു.

27ന് വരുമ്പോള്‍ കാണാമെന്നും പറഞ്ഞിരുന്നു. അപ്പോള്‍ ഫോണ്‍ സന്ദേശങ്ങളുടെയോ, ക്രോണിനുമായുള്ള പ്രശ്‌നങ്ങളെക്കുറിച്ചോ പറഞ്ഞില്ല. ടെന്‍‌ഷന്‍ ഒന്നുമില്ലാതെ കൂളായിട്ടാണ് മിഷേല്‍ അന്ന് സംസാരിച്ചതെന്നും സുഹൃത്ത് വെളിപ്പെടുത്തി. സുഹൃത്തിന്റെ മൊഴി പൊലീസ് ഫോണിലൂടെ രേഖപ്പെടുത്തി. അതേസമയം, ക്രൈംബ്രാഞ്ചും ഈ സുഹൃത്തിന്റെ വിശദമായ മൊഴിയെടുത്തേക്കുമെന്നാണു സൂചന.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഐഎസ് ഭീഷണി നിലനില്‍ക്കെ ആഗ്ര റെയിൽവെ സ്റ്റേഷന് സമീപം ഇരട്ടസ്ഫോടനം