Select Your Language

Notifications

webdunia
webdunia
webdunia
webdunia

നടന്നത് മയക്കുമരുന്ന് പാര്‍ട്ടിയോ? പിടിമുറുക്കി എക്‌സൈസ്, സംശയങ്ങള്‍ ഏറെ

Ansi Kabeer
, വ്യാഴം, 18 നവം‌ബര്‍ 2021 (08:31 IST)
മുന്‍ മിസ് കേരളയടക്കം മൂന്ന് പേരുടെ മരണത്തിനിടയാക്കിയ വാഹനാപകട കേസില്‍ പിടിമുറുക്കി എക്‌സൈസും. ഫോര്‍ട്ട് കൊച്ചിയിലെ 'നമ്പര്‍ 18' ഹോട്ടലുടമ റോയി വയലാട്ട് പൊലീസിന് നല്‍കിയ മൊഴി കേന്ദ്രീകരിച്ചാണ് എക്‌സൈസിന്റെ അന്വേഷണം. സിസിടിവി ദൃശ്യങ്ങളുടെ ഡി.വി.ആര്‍. ഹോട്ടലില്‍ നിന്ന് മാറ്റിയത് എക്‌സൈസിനെ ഭയന്നിട്ടാണെന്നാണ് വിവരം. ഹോട്ടലില്‍ എല്ലാ വാരാന്ത്യങ്ങളിലും ഡി.ജെ. പാര്‍ട്ടി നടന്നിരുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. എന്നാല്‍, ഈ ഡി.ജെ. പാര്‍ട്ടികള്‍ മയക്കുമരുന്ന് ഉപയോഗിക്കുന്ന റേവ് പാര്‍ട്ടിയായി മാറുന്നുണ്ടെന്നാണ് ഇന്റലിജന്‍സിന് ലഭിച്ച വിവരം. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കോഴിക്കോട് മദ്യപിച്ച് ഓട്ടോ ഡ്രൈവറെ ആക്രമിച്ച ആരോഗ്യപ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു