Select Your Language

Notifications

webdunia
webdunia
webdunia
webdunia

കാണാതായ മലയാളി സൈനികനെ കണ്ടെത്തി; സാമ്പത്തിക പ്രയാസം മൂലം മാറിനിന്നതെന്ന് മൊഴി

കാണാതായ മലയാളി സൈനികനെ കണ്ടെത്തി; സാമ്പത്തിക പ്രയാസം മൂലം മാറിനിന്നതെന്ന് മൊഴി

നിഹാരിക കെ.എസ്

, ബുധന്‍, 1 ജനുവരി 2025 (09:58 IST)
കോഴിക്കോട്: അവധിയെടുത്ത് വീട്ടിലേക്ക് യാത്ര തിരിച്ച കോഴിക്കോട് സ്വദേശിയായ സൈനികൻ വിഷ്ണുവിനെ കാണാതായിരുന്നു. പ്രത്യേക അന്വേഷണസംഘം നടത്തിയ തിരച്ചിലിനൊടുവിൽ വിഷ്ണുവിനെ ബെംഗളൂരുവിൽ നിന്നും കണ്ടെത്തി. സാമ്പത്തിക പ്രയാസം മൂലമാണ് താൻ മാറിനിന്നത് എന്നാണ് വിഷ്ണു അന്വേഷണ സംഘത്തെ അറിയിച്ചത്.
 
പൂനെയിൽ നിന്നും കോഴിക്കോട്ടേക്കുള്ള യാത്രയ്ക്കിടെ ഡിസംബർ പതിനേഴാം തിയ്യതി മുതൽ വിഷ്ണുവിനെ കാണാനില്ലെന്നായിരുന്നു കുടുംബത്തിന്റെ പരാതി. കോഴിക്കോട് എരഞ്ഞിക്കൽ സ്വദേശിയായ വിഷ്ണു വിവാഹ ഒരുക്കങ്ങൾക്കായാണ് അവധി എടുത്തതിനുശേഷം നാട്ടിലേക്ക് തിരിച്ചിരുന്നത്. കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർ ടി നാരായണന്റെ മേൽനോട്ടത്തിൽ എലത്തൂർ എസ് എച്ച് ഒ അനീഷ് കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടന്നത്.
 
രണ്ട് സൈബർ വിദഗ്ധരടക്കം എലത്തൂർ എസ് ഐ സിയാദിന്റെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞ ആഴ്ച പൂനെയിലേക്ക് പോയിരുന്നു. പിന്നീടാണ് ബെംഗളുരുവിൽ എത്തിയത്. കുടുംബാംഗങ്ങളുമായി സംസാരിച്ച വിഷ്ണുവിനെ ഇന്ന് കോഴിക്കോട് എത്തിച്ച് കോടതിയിൽ ഹാജരാക്കും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ന്യൂ ഇയർ രാത്രിയിൽ തൃശൂരിൽ 30 കാരനെ 14 കാരൻ കുത്തിക്കൊലപ്പെടുത്തി