കഴിഞ്ഞസര്‍ക്കാരിലെ മന്ത്രിമാരില്‍ വിദേശയാത്രയില്‍ ഒന്നാമന്‍ എം കെ മുനീര്‍; സര്‍ക്കാര്‍ ചെലവില്‍ വിദേശത്തേക്ക് പോയത് 32 തവണ
കഴിഞ്ഞസര്‍ക്കാരിലെ മന്ത്രിമാരില്‍ വിദേശയാത്രയില്‍ ഒന്നാമന്‍ എം കെ മുനീര്‍; സര്‍ക്കാര്‍ ചെലവില്‍ വിദേശത്തേക്ക് പോയത് 32 തവണ
കഴിഞ്ഞ യു ഡി എഫ് സര്‍ക്കാരിന്റെ കാലത്ത് ഏറ്റവും കൂടുതല്‍ വിദേശയാത്ര നടത്തിയ മന്ത്രിമാരില്‍ ഒന്നാമത് എം കെ മുനീര്‍. സാമൂഹികക്ഷേമ വകുപ്പിന്റെ ചുമതല കൂടിയുണ്ടായിരുന്ന എം കെ മുനീര്‍ 32 തവണയാണ് വിദേശയാത്ര നടത്തിയത്. മുഴുവന്‍ യാത്രകളും സര്‍ക്കാര്‍ ചെലവില്‍ തന്നെ.
സര്‍ക്കാര്‍ ചെലവിലായിരുന്നു യാത്രയെങ്കിലും ഇതില്‍ ഭൂരിഭാഗവും സ്വകാര്യ ആവശ്യങ്ങള്‍ക്കായിരുന്നു. ഇതില്‍ ഏറ്റവും കൂടുതല്‍ തവണ യാത്ര ചെയ്തത് യു എ ഇയിലേക്കാണ്. കഴിഞ്ഞദിവസം നിയമസഭയില്‍ സര്‍ക്കാര്‍ നല്കിയ മറുപടിയില്‍ മുനീര്‍ 13 തവണ യു എ യിലേക്ക് മാത്രം പോയിട്ടുണ്ട്. കെ ബാബുവിന്റെ ചോദ്യങ്ങള്‍ക്ക് ഉത്തരമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ആണ് ഇക്കാര്യം സഭയില്‍ അറിയിച്ചത്.