Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആഗോള അയ്യപ്പ സംഗമത്തില്‍ പങ്കെടുക്കാന്‍ തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ എത്തില്ല

ദേവസ്വം മന്ത്രി വി എന്‍ വാസവന്‍ ചെന്നൈയില്‍ നേരിട്ട് ചെന്ന് സ്റ്റാലിനെ സംഗമത്തിലേക്ക് ക്ഷണിച്ചിരുന്നു.

Tamilnadu, MK Stalin, The word colony to drop from Offical use Tamilnadu, Colony Kerala, Colony tamilnadu, Word Colony removing, MK Stalin about Colony

സിആര്‍ രവിചന്ദ്രന്‍

, ചൊവ്വ, 26 ഓഗസ്റ്റ് 2025 (10:35 IST)
ആഗോള അയ്യപ്പ സംഗമത്തില്‍ പങ്കെടുക്കാന്‍ തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ എത്തില്ല. പകരം പ്രതിനിധികള്‍ എത്തുമെന്നാണ് വിവരം. അയ്യപ്പ സംഗമത്തില്‍ മുഖ്യാതിഥിയായി തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനെയായിരുന്നു സര്‍ക്കാര്‍ നേരത്തെ നിശ്ചയിച്ചിരുന്നത്. ദേവസ്വം മന്ത്രി വി എന്‍ വാസവന്‍ ചെന്നൈയില്‍ നേരിട്ട് ചെന്ന് സ്റ്റാലിനെ സംഗമത്തിലേക്ക് ക്ഷണിച്ചിരുന്നു. 
 
എന്നാല്‍ ഈ സമയത്ത് മറ്റു പരിപാടികള്‍ ഉണ്ടെന്നും തിരക്കിലാണെന്നും സ്റ്റാലിന്റെ ഓഫീസ് അറിയിച്ചുവെന്നാണ് വിവരം. തമിഴ്‌നാട് ദേവസ്വം മന്ത്രി പി കെ ശേഖര്‍ ബാബു സംഗമത്തില്‍ എത്തുമെന്നാണ് വിവരം. അതേസമയം സ്റ്റാലിന്‍ അയ്യപ്പ സംഗമത്തില്‍ എത്തുന്നതിനെ ബിജെപി വിമര്‍ശിച്ചിരുന്നു.
 
സ്റ്റാലിനും പിണറായി വിജയനും വര്‍ഷങ്ങളായി ശബരിമലയേയും അയ്യപ്പഭക്തരേയും ഹൈന്ദവ വിശ്വാസത്തെയും തകര്‍ക്കാനും അപമാനിക്കാനും നിരവധി പരിപാടികള്‍ ചെയ്തവരാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജിവ് ചന്ദ്രശേഖര്‍ ആരോപിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഗാസയില്‍ ആശുപത്രിക്ക് നേരെ ഇസ്രയേലിന്റെ മിസൈല്‍ ആക്രമണം; മാധ്യമപ്രവര്‍ത്തകരുള്‍പ്പെടെ 20 പേര്‍ കൊല്ലപ്പെട്ടു