Select Your Language

Notifications

webdunia
webdunia
webdunia
Wednesday, 9 April 2025
webdunia

'നിന്റെ ജോലി പോയെടാ, നീ ജയിലിലാകും, ഞാനാ പറയണേ'; അപകടകരമായി ഹിറ്റാച്ചി കൈകാര്യം ചെയ്ത ഡ്രൈവറെ പാഠം പഠിപ്പിച്ച് ഗണേഷ് കുമാർ; വീഡിയോ

താനുൾപ്പെടെ മൂന്നോളം പേർ ഹിറ്റാച്ചിക്കടിയിൽപ്പെട്ട് മരിക്കേണ്ടതായിരുന്നുവെന്ന് ഗണേഷ് കുമാർ പറയുന്നു.

hitachi driver
, വെള്ളി, 2 ഓഗസ്റ്റ് 2019 (08:58 IST)
അപകടകരമായി ഹിറ്റാച്ചി കൈകാര്യം ചെയ്ത ഡ്രൈവർക്ക് നേരെ നാട്ടുകാരുടെ പ്രതിഷേധം. കടയ്ക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പത്തനാപുരം എംഎൽഎ കെ ബി ഗണേഷ് കുമാർ ഇടപെട്ടാണ് ഡ്രൈവർക്ക് നേരെ തിരിഞ്ഞ നാട്ടുകാരെ തടഞ്ഞത്. വിഷയം പൊലീസിന്റെ ശ്രദ്ധയിൽക്കൊണ്ടുവരികയും ചെയ്തു.
 
താനുൾപ്പെടെ മൂന്നോളം പേർ ഹിറ്റാച്ചിക്കടിയിൽപ്പെട്ട് മരിക്കേണ്ടതായിരുന്നുവെന്ന് ഗണേഷ് കുമാർ പറയുന്നു. ഡ്രൈവർ അപകടകരമായ രീതിയിൽ 380 ഡിഗ്രി വണ്ടി കറക്കിയതാണ് പ്രശ്‌നങ്ങൾക്ക് കാരണമായത്. ഇത്രയും സ്പീഡിൽ ഹിറ്റാച്ചി കറങ്ങുന്നത് താൻ കണ്ടിട്ടില്ലെന്നും ഗണേഷ് കുമാർ പറഞ്ഞു. ഡ്രൈവറെ അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ടാണ് ഗണേഷ് കുമാർ പൊലീസിനെ ബന്ധപ്പെടുന്നത്.
 
‘നിന്റെ ജോലി പോയെടാ, പൊലീസ് വരട്ടെ, നീ ജയിലിലാകും, ഞാനാ പറയണേ’ എന്നും എംഎൽഎ പറയുന്നു. പൊലീസ് വന്നതിന് ശേഷം മാത്രമേ സാർ പോകാവൂ എന്ന് നാട്ടുകാർ ഗണേഷ് കുമാറിനോട് ആവശ്യപ്പെടുന്നതും വീഡിയോയിൽ കാണാം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഉന്നാവ് പെൺകുട്ടിയുടെ അനിയത്തിയെയും എംഎൽഎയുടെ സഹായികൾ പീഡിപ്പിച്ചു; വെളിപ്പെടുത്തലുമായി അമ്മ