Select Your Language

Notifications

webdunia
webdunia
webdunia
webdunia

നാളെ പ്രധാനമന്ത്രിയുടെ ലിസ്റ്റിലും പേര് വരും, തരൂരിൻ്റെ സർവേ തള്ളി എം എം ഹസൻ, നേതാക്കൾ സ്വയം നിയന്ത്രിക്കണമെന്ന് അടൂർ പ്രകാശ്

Shashi Tharoor

അഭിറാം മനോഹർ

, വ്യാഴം, 10 ജൂലൈ 2025 (18:46 IST)
2026ലെ നിയമസഭാ തിരെഞ്ഞെടുപ്പില്‍ കേരളത്തിന്റെ മുഖ്യമന്ത്രിയാകാന്‍ കൂടുതലാളുകളും പിന്തുണയ്ക്കുന്നത് തന്നെയാണെന്ന രീതിയില്‍ സര്‍വേ ഫലം പങ്കുവെച്ച കോണ്‍ഗ്രസ് എം പി ശശി തരൂരിന്റെ നീക്കത്തില്‍ അതൃപ്തി പ്രകടമാക്കി കോണ്‍ഗ്രസ് നേതാക്കള്‍. മുഖ്യമന്ത്രിയാകാന്‍ യോഗ്യനാണെന്ന് സ്വയം പറയുന്നത് ജനങ്ങളില്‍ അവിശ്വാസ്യതയുണ്ടാക്കുമെന്ന് എം എം ഹസന്‍ വ്യക്തമാക്കി. എറണാകുളത്തി യുഡിഎഫ് യോഗത്തിന് എത്തിയപ്പോഴാണ് എം എം ഹസന്റെ പ്രതികരണം.
 
28 ശതമാനം പേര്‍ മുഖ്യമന്ത്രിയാകാന്‍ ശശി തരൂരിനെ പിന്തുണയ്ക്കുന്നുവെന്ന സര്‍ഫേഫലം വന്നെന്ന് മാധ്യമങ്ങളില്‍ കണ്ടു. നല്ലത്. നാളെ പ്രധാനമന്ത്രിയാകാന്‍ ആരാണ് യോഗ്യനെന്ന സര്‍വേ നടത്തിയാലും അദ്ദേഹത്തിന്റെ പേര് വരും. ഏത് ഏജന്‍സിയാണ് സര്‍വേ നടത്തിയത്. നാളെ ഞാനാണ് മുഖ്യമന്ത്രിയാകാന്‍ അര്‍ഹനെന്ന് ഏതെങ്കിലുമൊരു ചാനലിന്റെ സര്‍വേ പുറത്തുവിട്ട് എനിക്കും പറയാനാകും. അങ്ങനെ ചെയ്താല്‍ അതിന്റെ ആധികാരികത ജനങ്ങള്‍ സംശയിക്കില്ലെ. പാര്‍ട്ടി ഇതിനെ ഗൗരവകരമായി കാണുന്നില്ല. എം എം ഹസന്‍ പറഞ്ഞു.
 
 അതേസമയം ശശി തരൂര്‍ ദേശീയ വര്‍ക്കിങ് കമ്മിറ്റി അംഗമാണെന്നും ഓള്‍ ഇന്ത്യ വര്‍ക്കിങ് കമ്മിറ്റിയാണ് അദ്ദേഹത്തിനോട് കാര്യങ്ങള്‍ പറയേണ്ടതെന്നും അടൂര്‍ പ്രകാശ് പ്രതികരിച്ചു. മുതിര്‍ന്ന നേതാക്കള്‍ സ്വയം നിയന്ത്രണം പാലിക്കണമെന്നും തരൂരിന്റെ പേര് പരാമര്‍ശിക്കാതെ അടൂര്‍ പ്രകാശ് പറഞ്ഞു.
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നിമിഷ പ്രിയയുടെ മോചനത്തില്‍ കേന്ദ്രത്തിന്റെ അടിയന്തര ഇടപെടല്‍ വേണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി