Select Your Language

Notifications

webdunia
webdunia
webdunia
webdunia

സ്കൂൾ സമയമാറ്റം, സർക്കാർ വാദം അംഗീകരിക്കില്ല, സമരത്തിനിറങ്ങുമെന്ന് സമസ്ത

Kerala school timings , Samastha against school time change, Madrasa education,Kerala,സമയമാറ്റത്തിനെതിരെ സമസ്ത, സമരത്തിന് സമസ്ത, സ്കൂൾ സമയമാറ്റം

അഭിറാം മനോഹർ

, വ്യാഴം, 10 ജൂലൈ 2025 (17:49 IST)
Samastha
സംസ്ഥാനത്തെ സ്‌കൂളുകളുടെ പ്രവര്‍ത്തനസമയത്തില്‍ മാറ്റം വരുത്തിയതിനെതിരെ സമരത്തിലേക്കെന്ന് സമസ്ത. മദ്രസ പഠനത്തെ ബാധിക്കുന്ന തരത്തില്‍ സ്‌കൂള്‍ സമയം മാറ്റിയ തീരുമാനത്തില്‍ നിന്നും സര്‍ക്കാര്‍ പിന്മാറണമെന്നും തീരുമാനത്തിനെതിരെ സംസ്ഥാന വ്യാപകമായി പ്രതിഷേധം നടത്തുമെന്നും സമസ്ത വ്യക്തമാക്കി. ഓഗസ്റ്റ് അഞ്ചിന് കലക്ട്രേറ്റിന് മുന്നില്‍ ധര്‍ണയും സെപ്റ്റംബര്‍ 30ന് സെക്രട്ടറിയേറ്റ് മാര്‍ച്ചും നടത്തുമെന്നും സമസ്ത അറിയിച്ചു.
 
മദ്രസ പഠനത്തെ ബാധിക്കാത്ത തരത്തില്‍ എങ്ങനെ സ്‌കൂള്‍ സമയം കൂട്ടാനാകും എന്നതില്‍ സര്‍ക്കാര്‍ ചര്‍ച്ച നടത്തണമെന്നും സ്‌കൂള്‍ സമയമാറ്റത്തില്‍ അന്തിമവിജയം നേടുന്നത് വരെ പോരാടൂമെന്നും സമസ്ത ഒരു തരത്തിലുള്ള വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്നും ജനറല്‍ സെക്രട്ടറി എം ടി അബ്ദുല്ല മുസ്ലിയാര്‍ പറഞ്ഞു. ഹൈസ്‌കൂള്‍ സമയം മാത്രം മാറ്റിയതെന്ന സര്‍ക്കാര്‍ വാദം അംഗീകരിക്കില്ലെന്നും ഹൈസ്‌കൂളുകളോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന യുപി സ്‌കൂളുകളും ഹൈസ്‌കൂള്‍ സമയത്തിന് അനുസരിച്ച് പ്രവര്‍ത്തിക്കുന്നതിനാല്‍ മറ്റ് കുട്ടികളുടെ പഠനത്തെയും ഇത് ബാധിക്കുമെന്നാണ് സമസ്ത പറയുന്നത്.സമയമാറ്റത്തില്‍ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ട് സമസ്ത അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയിരുന്നെന്നും എന്നാല്‍ ഇത് മുഖ്യമന്ത്രി മുഖവുരയ്‌ക്കെടുത്തില്ലെന്നും സംഘടന ആരോപിക്കുന്നു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മലേഷ്യയിൽ വെച്ച് ഇന്ത്യൻ പുരോഹിതൻ ലൈംഗികാതിക്രമം നടത്തി,ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ നടത്തി മിസ് മലേഷ്യ ജേതാവ് ലിഷാലിനി കനാരൻ