Select Your Language

Notifications

webdunia
webdunia
webdunia
webdunia

എംഎം മണി മന്ത്രിയായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും; ചടങ്ങ് വൈകുന്നേരം രാജ്‌ഭവനില്‍; മണിക്ക് വൈദ്യുതിവകുപ്പ്

എംഎം മണി മന്ത്രിയായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

എംഎം മണി മന്ത്രിയായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും; ചടങ്ങ് വൈകുന്നേരം രാജ്‌ഭവനില്‍; മണിക്ക് വൈദ്യുതിവകുപ്പ്
തിരുവനന്തപുരം , ചൊവ്വ, 22 നവം‌ബര്‍ 2016 (08:50 IST)
നിയുക്തമന്ത്രി എം എം മണി ഇന്ന് സത്യപ്രതിജ്ഞ്ഞ ചെയ്ത് ചുമതലയേല്‍ക്കും. വൈകുന്നേരം നാലരയ്ക്ക് രാജ്‌ഭവനില്‍ ആണ് സത്യപ്രതിജ്ഞ ചടങ്ങ്. വൈദ്യുതിവകുപ്പാണ് മണിക്ക് ലഭിക്കുക.
 
സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കാന്‍ മണിയുടെ ബന്ധുക്കളും ഇടുക്കിയില്‍ നിന്നുള്ള അടുത്ത പാര്‍ട്ടി പ്രവര്‍ത്തകരും തിരുവനന്തപുരത്ത് എത്തി. 72 വയസുള്ള മണി മന്ത്രിസഭയില്‍ എത്തുമ്പോള്‍ രണ്ട് മന്ത്രിമാരുടെ വകുപ്പുകളില്‍ കൂടി മാറ്റം വരുത്തുന്നുണ്ട്.
 
വൈദ്യുതിവകുപ്പ് കടകംപള്ളി സുരേന്ദ്രനില്‍ നിന്ന് എടുത്താണ് മണിക്ക് നല്കിയത്. അതേസമയം, കടകംപള്ളിക്ക് ഇനി ദേവസ്വം ബോര്‍ഡിന്റെ കൂടാതെ സഹകരണ, ടൂറിസം വകുപ്പുകള്‍ കൂടി പുതുതായി നല്കാനും തീരുമാനിച്ചു. 
 
സഹകരണ, ടൂറിസം വകുപ്പുകള്‍ കൈകാര്യംചെയ്തിരുന്ന എ സി മൊയ്തീന് ഇ പി ജയരാജന്റെ കൈവശമുണ്ടായിരുന്ന വ്യവസായം, കായികം, യുവജനക്ഷേമം എന്നിവയുടെ ചുമതല നല്‍കും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ജപ്പാനില്‍ ഭൂചലനം അനുഭവപ്പെട്ടു; സുനാമിത്തിരകള്‍ എത്തിയതായി റിപ്പോര്‍ട്ട്; ഫുകുഷിമ ആണവനിലയത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചു