Select Your Language

Notifications

webdunia
webdunia
webdunia
Sunday, 13 April 2025
webdunia

പരാമർശത്തിൽ തെറ്റുണ്ട്, ഒട്ടും പുരോഗമനമായ നിലപാടല്ലെന്ന് സ്പീക്കർ: പരാമർശം പിൻവലിച്ച് എം എം മണി

MM mani
, ബുധന്‍, 20 ജൂലൈ 2022 (12:48 IST)
നിയമസഭയിൽ കെ കെ രമയ്ക്കെതിരെ നടത്തിയ വിവാദ പരാമർശം പിൻവലിച്ച് എം എം മണി. വിവാദപരാമർശത്തിൽ സ്പീക്കർ നിലപാട് വ്യക്തമാക്കിയതിന് പിന്നാലെയാണ് എം എം മണി പരാമർശം പിൻവലിച്ചത്.
 
മറ്റൊരു ഉദ്ദേശത്തോടെ നടത്തിയ പ്രസ്താവന ആയിരുന്നില്ല അത്. എന്നാൽ പരാമർശം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു. ഒരു കമ്മ്യൂണിസ്റ്റുകാരനായ താൻ വിധി എന്ന വാക്ക് ഉപയോഗിക്കാൻ പാടില്ലായിരുന്നു. അതിനാൽ വിവാദ പരാമർശം പിൻവലിക്കുന്നുവെന്ന് എം എം മണി സഭയിൽ പറഞ്ഞു. എം എം മണിയുടെ പരാമർശത്തിൽ തെറ്റായ ഭാഗങ്ങൾ അന്തർലീനമായിട്ടുണ്ടെന്നും അതൊട്ടും പുരോഗമനപരമായ നിലപാടല്ലെന്നും സ്പീക്കർ എംബി രാജേഷ് അഭിപ്രായപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് മണി പരാമർശം പിൻവലിച്ചത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഒളിമ്പ്യൻ പി ടി ഉഷ രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു