Select Your Language

Notifications

webdunia
webdunia
webdunia
webdunia

തൃശൂരില്‍ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് എട്ടുവയസുകാരി മരിച്ചു

മൊബൈല്‍ ഫോണില്‍ വീഡിയോ കാണുന്നതിനിടെ പൊട്ടിത്തെറിച്ചാണ് അപകടം

Mobile Phone explodes eight year old girl died
, ചൊവ്വ, 25 ഏപ്രില്‍ 2023 (10:03 IST)
തൃശൂര്‍ തിരുവില്വാമലയില്‍ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് എട്ടുവയസുകാരി മരിച്ചു. പട്ടിപ്പറമ്പ് കുന്നത്ത് വീട്ടില്‍ അശോക് കുമാറിന്റെ മകള്‍ ആദിത്യശ്രീ ആണ് മരിച്ചത്. തിരുവില്വാമല പുനര്‍ജനി ക്രെസ്റ്റ് ന്യൂ ലൈഫ് സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ഥിനിയാണ്. 
 
മൊബൈല്‍ ഫോണില്‍ വീഡിയോ കാണുന്നതിനിടെ പൊട്ടിത്തെറിച്ചാണ് അപകടം. ഇന്നലെ രാത്രി 10 മണിയോടെയാണ് അപകടം നടന്നത്. ഉഗ്രശബ്ദത്തോടെയാണ് ഫോണ്‍ പൊട്ടിത്തെറിച്ചത്. മുഖത്തും കൈക്കും ഗുരുതര പരുക്കേറ്റതാണ് മരണകാരണം. 
 
പൊട്ടിത്തെറിച്ച മൊബൈല്‍ ഫോണ്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. കുട്ടിയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മലയാളിക്ക് ഇനിയും പൊള്ളും; അഞ്ച് ജില്ലകളില്‍ താപനില മുന്നറിയിപ്പ്