Select Your Language

Notifications

webdunia
webdunia
webdunia
webdunia

മൊഫിയയുടെ ആത്മഹത്യ: താൻ തന്തയാണോയെന്ന് പിതാവിനോട് സിഐ, സ്റ്റേഷൻ ചുമതലകളിൽ നിന്ന് മാറ്റി

മൊഫിയയുടെ ആത്മഹത്യ: താൻ തന്തയാണോയെന്ന് പിതാവിനോട് സിഐ, സ്റ്റേഷൻ ചുമതലകളിൽ നിന്ന് മാറ്റി
, ചൊവ്വ, 23 നവം‌ബര്‍ 2021 (15:50 IST)
ഭർത്താവിനും ഭർതൃവീട്ടുകാർക്കുമെതിരെ പോലീ‌സിൽ പരാതി നൽകിയ ശേഷം വീട്ടിലെത്തി യുവതി ആത്മഹത്യ ചെയ്‌ത സംഭവത്തിൽ ആലുവ ഈസ്റ്റ് സർക്കിൾ ഇൻസ്പെക്ടർക്കെതിരെ നടപടി. സി.ഐയെ സ്റ്റേഷൻ ചുമതലകളിൽനിന്ന് നീക്കി. ആലുവ എടയപ്പുറത്ത് മൊഫിയ പർവീൺ (23)ആണ് ആത്മഹത്യ ചെയ്തത്. സി.ഐക്കെതിരേ നടപടി വേണമെന്ന് ആത്മഹത്യ കുറിപ്പിൽ യുവതി ആവശ്യപ്പെട്ടിരുന്നു.പിന്നാലെയാണ് നടപടി. മൊഫിയ പർവീണിന്റെ ആത്മഹത്യ ആലുവ ഡിവൈ.എസ്.പി. അന്വേഷിക്കും.
 
ഒരുമാസം മുൻപാണ് യുവതി പോലീസിൽ പരാതി നൽകിയത്. ഈ പരാതിയിൽ മൊഴിയെടുപ്പിക്കുന്നതിന് വേണ്ടി യുവതിയേയും പിതാവിനെയും സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നു. സ്റ്റേഷനിൽ ർത്താവും വീട്ടുകാരും ഉണ്ടായിരുന്നു. തുടർന്ന് പരാതി നൽകാനെത്തിയ മൊഫിയയോടും പിതാവിനോടും സി.ഐ. മോശമായി പെരുമാറിയെന്നാണ് ആരോപണം.

മൊഴി നൽകിയ ശേഷം വീട്ടിലെത്തിയ പെൺകുട്ടിയെ മുറിക്കുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മൊഫിയയുടെ ആത്മഹത്യകുറിപ്പിൽ ഭർത്താവിനും വീട്ടുകാർക്കുമെതിരേയും ആലുവ ഈസ്റ്റ് സി.ഐക്കെതിരേയും ഗുരുതര ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. 
 
ആലുവ സിഐ സ്റ്റേഷനിലെത്തിയ തന്നോട് മോശമായി പെരുമാറിയതായി മൊഫിയയുടെ പിതാവും വ്യക്തമാക്കി. സ്റ്റേഷനിലേക്കു കയറിച്ചെന്നപ്പോൾ താൻ തന്തയാണോടോ എന്നാണ് സി.ഐ. ചോദിച്ചത്.  മരുമകന്റേയും അവരുടെ വീട്ടുകാരുടേയും മുന്നിൽവെച്ച് തന്നോടും മകളോടും മോശമായാണ് സിഐ പ്രതികരിച്ചതെന്നും ഇർഷാദ് പറഞ്ഞു.
 
സ്റ്റേഷനിൽനിന്ന് വന്ന തിരിച്ചുവന്നപ്പോൾ, നമുക്ക് നീതി കിട്ടുന്നില്ലല്ലോ പപ്പാ എന്നാണ് മകൾ പറഞ്ഞത്. നീതി കിട്ടുമെന്ന് ഞാൻ പറഞ്ഞപ്പോൾ സി.ഐ. ഞങ്ങളുടെ മുമ്പിൽ വെച്ച് ഇങ്ങനെ സംസാരിക്കില്ലല്ലോ എന്നാണ് അവൾ പറഞ്ഞത്. പോലീസിന്റെ ഭാഗത്ത് നിന്ന് അല്പം കരുണയാണ് വേണ്ടിയിരുന്നത്. കരുണ കിട്ടിയിരുന്നെങ്കിൽ മകൾ ആത്മഹത്യ ചെയ്യില്ലായിരുന്നു. ഇർഷാദ് പറഞ്ഞു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കുഞ്ഞ് അനുപമയുടേത് തന്നെയെന്ന് ഡിഎൻഎ പരിശോധനാ ഫലം, റിപ്പോർട്ട് സി‌ഡബ്യു‌സിക്ക് കൈമാറി