Select Your Language

Notifications

webdunia
webdunia
webdunia
webdunia

മൊഫിയ പര്‍വീണ്‍ കേസിലെ പ്രതികളുടെ ജാമ്യ ഹര്‍ജി കോടതി ഇന്ന് പരിഗണിക്കും

മൊഫിയ പര്‍വീണ്‍ കേസിലെ പ്രതികളുടെ ജാമ്യ ഹര്‍ജി കോടതി ഇന്ന് പരിഗണിക്കും

സിആര്‍ രവിചന്ദ്രന്‍

, തിങ്കള്‍, 13 ഡിസം‌ബര്‍ 2021 (08:34 IST)
മൊഫിയ പര്‍വീണ്‍ കേസിലെ പ്രതികളുടെ ജാമ്യ ഹര്‍ജി കോടതി ഇന്ന് പരിഗണിക്കും. നിലവില്‍ മൊഫിയ കേസില്‍ പ്രതികളായ മൊഫിയയുടെ ഭര്‍ത്താവ് മുഹമ്മദ് സുഹൈലും മാതാപിതാക്കളും ജയിലിലാണ്. അതേസമയം കേസില്‍ വേഗത്തില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നതിന് നടപടികള്‍ സ്വീകരിച്ചിരിക്കുകയാണ് പൊലീസ്. മുഹമ്മദ് സുഹൈലിന്റെ പല ഇടപാടുകളും മൊഫിയ ചോദ്യം ചെയ്തിരുന്നതായി കുടുംബം പറയുന്നു. ഇത് പൊലീസ് അന്വേഷിക്കണമെന്നും മൊഫിയയുടെ കുടുംബം ആവശ്യപ്പെട്ടു. ഈ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് നീതിതേടി കുടുംബം കോടതിയിലേക്ക് പോകുന്നത്. അന്വേഷണം കോടതിയുടെ മേല്‍നോട്ടത്തില്‍ വേണമെന്നും സി ഐ സുധീറിനെ സ്വാധീനിച്ചവരെ നിയമത്തിനുമുന്നില്‍ കൊണ്ടുവരണമെന്നും കുടുംബം ആവശ്യപ്പെട്ടു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മൊഫിയ പര്‍വീണ്‍ കേസ്: നീതിതേടി കുടുംബം കോടതിയിലേക്ക്