സര്‍ക്കാര്‍ അനുകൂല ലേഖനം എഴുതിയതിനെ തുടര്‍ന്നുള്ള വിവാദത്തില്‍ കോണ്‍ഗ്രസ് എം പി ശശി തരൂരിനെ പിന്തുണച്ച് മന്ത്രി മുഹമ്മദ് റിയാസ്. കേരളത്തെ പറ്റി നല്ലത് പറഞ്ഞാല്‍ അഭിമാനിക്കുന്നത് മലയാളികള്‍ ഒന്നടങ്കമാണെന്നും എന്നാല്‍ ഒരു എം പിക്ക് പോലും കേരളത്തെ പറ്റി നല്ലത് പറയാനാവാത്ത അവസ്ഥയാണെന്നും വലിയ സൈബര്‍ ആക്രമണമാണ് ശശി തരൂര്‍ എം പിക്കെതിരെ ഉയരുന്നെതെന്നും റിയാസ് പ്രതികരിച്ചു.
കേരളത്തെ പറ്റി നല്ലത് പറഞ്ഞതിന് തരൂര്‍ വിലക്ക് നേരിടുകയാണ്. കേരള വിരുദ്ധ കോണ്‍ഗ്രസ് ആയി ഇന്ത്യന്‍ കോണ്‍ഗ്രസ് മാറിയെന്നും റിയാസ് പറഞ്ഞു. അതേസമയം പാര്‍ട്ടി നയം തള്ളി എല്ലാകാര്യത്തിലും നേതാക്കള്‍ക്ക് വ്യക്തിപരമായ അഭിപ്രായം പറയാനാകില്ലെന്നും തരൂര്‍ പാര്‍ട്ടിക്ക് വിധേയനാകണമെന്നും കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ പറഞ്ഞു. 4 തവണ ജയിപ്പിച്ച പാര്‍ട്ടി പ്രവര്‍ത്തകരെ തരൂര്‍ മറന്നെന്നും ഹൈക്കമാഡ് വിഷയത്തി നടപടി എടുക്കണമെന്നും മുരളീധരന്‍ ആവശ്യപ്പെട്ടു.