Select Your Language

Notifications

webdunia
webdunia
webdunia
webdunia

മോഹന്‍ലാലിനു തിരിച്ചടി; ആനക്കൊമ്പ് നിയമവിധേയമാക്കിയ സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി

2011 ഓഗസ്റ്റിലാണ് മോഹന്‍ലാലിന്റെ എറണാകുളം തേവരയിലുള്ള വീട്ടില്‍നിന്ന് ആദായ നികുതി വകുപ്പ് നാല് ആനക്കൊമ്പുകള്‍ കണ്ടെത്തിയത്

Mohanlal Case High Court

രേണുക വേണു

, വെള്ളി, 24 ഒക്‌ടോബര്‍ 2025 (13:20 IST)
ആനക്കൊമ്പ് കേസില്‍ നടന്‍ മോഹന്‍ലാലിനു തിരിച്ചടി. ആനക്കൊമ്പ് കൈവശം സൂക്ഷിച്ചതു നിയമവിധേയമാക്കിയ സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. ഇക്കാര്യത്തില്‍ പുതിയ വിജ്ഞാപനം ഇറക്കാനും ജസ്റ്റിസുമാരായ എ.കെ.ജയശങ്കരന്‍ നമ്പ്യാര്‍, ജോബിന്‍ സെബാസ്റ്റ്യന്‍ എന്നിവരുടെ ബെഞ്ച് ഉത്തരവിട്ടു. 
 
2011 ഓഗസ്റ്റിലാണ് മോഹന്‍ലാലിന്റെ എറണാകുളം തേവരയിലുള്ള വീട്ടില്‍നിന്ന് ആദായ നികുതി വകുപ്പ് നാല് ആനക്കൊമ്പുകള്‍ കണ്ടെത്തിയത്. ഈ കേസ് പിന്നീട് വനംവകുപ്പിന് കൈമാറുകയായിരുന്നു.
 
മോഹന്‍ലാലിന് ആനക്കൊമ്പിന്റെ നിയമപരമായ ഉടമസ്ഥത നല്‍കിയ സര്‍ക്കാര്‍ നടപടികളില്‍ വീഴ്ചയുണ്ടെന്നാണ് കോടതിയുടെ നിരീക്ഷണം. ഉടമസ്ഥത നിയമപരമാക്കി 2015 ഡിസംബര്‍ 16നും 2016 ഫെബ്രുവരി 17നും ഇറക്കിയ സര്‍ക്കാര്‍ ഉത്തരവുകള്‍ നിയമപരമല്ലെന്നു വ്യക്തമാക്കിയ കോടതി അവ അസാധുവാക്കി. ഈ ഉത്തരവുകള്‍ക്കൊപ്പം 2016 ജനുവരി 16നും 2016 ഏപ്രില്‍ 6നും പുറപ്പെടുവിച്ച ഉടമസ്ഥതാ സര്‍ട്ടിഫിക്കറ്റുകളും ഇന്നു കോടതി ഇന്ന് റദ്ദാക്കി.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

റഷ്യൻ എണ്ണകമ്പനികൾക്കെതിരെയുള്ള അമേരിക്കൻ ഉപരോധം ഫലം കണ്ടോ?, ഇറക്കുമതി കുറച്ച് ഇന്ത്യ- ചൈനീസ് കമ്പനികൾ