Select Your Language

Notifications

webdunia
webdunia
webdunia
webdunia

മനോരമ ന്യൂസ് മേക്കര്‍ 2016 പുരസ്‌ക്കാര നേട്ടത്തില്‍ മോഹന്‍ലാല്‍

മനോരമ ന്യൂസ്‌മേക്കര്‍ 2016 പുരസ്‌ക്കാരം ചലചിത്രതാരം മോഹന്‍ലാലിന്.

മനോരമ ന്യൂസ് മേക്കര്‍ 2016 പുരസ്‌ക്കാര നേട്ടത്തില്‍ മോഹന്‍ലാല്‍
കൊച്ചി , തിങ്കള്‍, 16 ജനുവരി 2017 (10:25 IST)
മനോരമ ന്യൂസ്‌മേക്കര്‍ 2016 പുരസ്‌ക്കാരം ചലചിത്രതാരം മോഹന്‍ലാലിന്. മനോരമ ചാനല്‍ നടത്തിയ അഭിപ്രായവോട്ടെടുപ്പില്‍ ഏറ്റവുമധികം വോട്ട് നേടിയാണ് മോഹന്‍ലാല്‍ ന്യൂസ്‌മേക്കര്‍ 2016  അവാര്‍ഡ് സ്വന്തമാക്കിയത്. 
 
പ്രശസ്ത എഴുത്തുകാരന്‍ എം മുകുന്ദനാണ് പുരസ്‌കാര പ്രഖ്യാപിച്ചത്. ഏറ്റവും ജനസ്വാധീനമുള്ള നടനാണ് മോഹന്‍ലാലെന്നും വളരുന്ന സാങ്കേതികവിദ്യയ്‌ക്കൊപ്പം അഭിനയം മാറ്റിയെടുക്കാന്‍ അദ്ദേഹത്തിനു സാധിക്കുന്നുണ്ടെന്നും എം മുകുന്ദന്‍ അഭിപ്രായപ്പെട്ടു.  
 
കഴിഞ്ഞ മുപ്പത്തിയെട്ട് വര്‍ഷത്തെ തന്റെ അഭിനയജീവിതത്തിന്റെ ഫലമായാണ് ഈ നേട്ടത്തെ കരുതുന്നതെന്നും ഈ നേട്ടത്തില്‍ അഭിമാനിക്കുന്നതായും മോഹന്‍ലാല്‍ പറഞ്ഞു. കൂടാതെ ന്യൂസ്‌മേക്കര്‍ സംവാദത്തിന്റെ ഭാഗമായി താന്‍ പറഞ്ഞ മറുപടികളെല്ലാം സത്യസന്ധമാണെന്ന് ജനങ്ങള്‍ മനസ്സിലാക്കിയതായും ലാല്‍ പറഞ്ഞു.
 
ധനമന്ത്രി ഡോ. തോമസ് ഐസക്, ബിജെപി എംഎല്‍എ ഒ രാജഗോപാല്‍, ഹോക്കി താരം പി ആര്‍ ശ്രീജേഷ് എന്നിവരാണ് അവസാന റൗണ്ടില്‍ ലാലിനോടൊപ്പം മത്സരിക്കാനുണ്ടായിരുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഭർത്താവിന്റെ ക്രൂരമർദനം: കുഞ്ഞിനു പിന്നാലെ ആദിവാസി യുവതിയും മരണത്തിനു കീഴടങ്ങി