Mohanlal: ജനാധിപത്യത്തിന്റെ സൗന്ദര്യം; വോട്ട് ചെയ്യാൻ വരിനിന്ന് മോഹൻലാൽ
തിരുവനന്തപുരത്തെ മുടവൻമുഗളിലെ സ്‌കൂളിൽ നടൻ മോഹൻലാൽ വോട്ട് ചെയ്യാനെത്തി
Publish Date: Thu, 09 Apr 2026 (07:29 IST)
Updated Date: Thu, 09 Apr 2026 (07:33 IST)
Mohanlal: സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടിങ് ആരംഭിച്ചു. ആദ്യമണിക്കൂറിൽ പോളിങ് ബൂത്തുകളിൽ വലിയ തിരക്ക് കാണാം. തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർഥികളടക്കം രാവിലെ തന്നെ വരിനിന്ന് തങ്ങളുടെ വോട്ടവകാശം വിനിയോഗിക്കുകയാണ്.
തിരുവനന്തപുരത്തെ മുടവൻമുഗളിലെ സ്‌കൂളിൽ നടൻ മോഹൻലാൽ വോട്ട് ചെയ്യാനെത്തി. നേമം മണ്ഡലത്തിലെ വോട്ടറാണ് മോഹൻലാൽ. ഏതാണ്ട് ഒരു മണിക്കൂറോളം മോഹൻലാലിനു വരിനിൽക്കേണ്ടിവന്നു. നേമത്തെ എൽഡിഎഫ് സ്ഥാനാർഥി വി.ശിവൻകുട്ടിയും യുഡിഎഫ് സ്ഥാനാർഥി കെ.എസ്.ശബരിനാഥനും മോഹൻലാലുമായി സംസാരിച്ചു.
രേണുക വേണു
Publish Date: Thu, 09 Apr 2026 (07:29 IST)
Updated Date: Thu, 09 Apr 2026 (07:33 IST)